About Easy Beef Fry Recipe
Easy Beef Fry Recipe : ബീഫ് കറിയും ഫ്രൈയും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പൊറോട്ട, ചപ്പാത്തി, ചോറ് എന്നിങ്ങനെ എന്തിനോടൊപ്പവും ബീഫ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ അത് ഉപയോഗിച്ച് എങ്ങനെ വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും. എന്നാൽ പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ബീഫ് ഫ്രൈ ഉണ്ടാക്കുമ്പോൾ അതിന് ഹോട്ടലിൽ നിന്നും വാങ്ങുന്ന രുചി കിട്ടുന്നില്ല എന്നത്. അത്തരം പരാതിയുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ബീഫ് ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- ബീഫ് – 1 കിലോ
- മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
- വെളിച്ചെണ്ണ – കാൽ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ഉണക്കമുളക് – ഒരു പിടി
- പെരുംജീരകം – ഒരു ടീസ്പൂൺ
- നാരങ്ങാനീര് – രണ്ട് ടേബിൾ സ്പൂൺ
- കറിവേപ്പില – മൂന്ന് തണ്ട്
- ചെറിയ ഉള്ളി – ഒരുപിടി അളവിൽ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടേബിൾ സ്പൂൺ
- അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
- കോൺഫ്ലോർ – രണ്ട് ടേബിൾ സ്പൂൺ
Learn How to Make Easy Beef Fry Recipe
ഒരു കുക്കർ എടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ബീഫ് ഇട്ടു കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ അളവിൽ മുളകുപൊടിയും, എടുത്തുവച്ച മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. കൈ ഉപയോഗിച്ച് മിക്സ് ചെയ്യുകയാണ് എങ്കിൽ ബീഫിലേക്ക് നല്ല രീതിയിൽ മസാല ഇറങ്ങി പിടിക്കും. അതിനുശേഷം ബീഫ് മിക്സ് ചെയ്യാനായി എടുത്തുവച്ച പാത്രത്തിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് അതുകൂടി കുക്കറിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. അതായത് ബീഫ് വേവാൻ ആവശ്യമായ വെള്ളം മാത്രമേ ഈ ഒരു സമയത്ത് ഒഴിച്ചു കൊടുക്കേണ്ടതുള്ളൂ.
അതല്ലെങ്കിൽ ബീഫ് ഫ്രൈ ചെയ്തെടുക്കുമ്പോൾ വെള്ളം കൂടുതലായി കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാകും. അതുപോലെ ഇറച്ചിയുടെ വേവ്, കുക്കറിന്റെ പഴക്കം എന്നിവ അനുസരിച്ച് വേണം വിസിൽ അടിപ്പിക്കാൻ. കൂടുതൽ വെന്തു പോയാലും ബീഫ് ഫ്രൈ ചെയ്തെടുക്കാൻ ബുദ്ധിമുട്ടാകും. ഈയൊരു രീതിയിൽ ബീഫ് വേവിച്ചെടുത്തു കഴിഞ്ഞാൽ അതിലേക്ക് ബാക്കിയുള്ള ചേരുവകൾ കൂടി ചേർത്തു കൊടുക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് ഉണക്കമുളകും, പെരുംജീരകവും ഒരുപിടി അളവിൽ കറിവേപ്പിലയും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് കുക്കറിലുള്ള ബീഫിലേക്ക് ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ കുറച്ചുകൂടി മുളകുപൊടിയും ആവശ്യമെങ്കിൽ ഉപ്പും, അരിപ്പൊടിയും കോൺഫ്ലോറും ഇട്ട് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഈയൊരു സമയത്ത് തന്നെ നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കാം. ശേഷം കുക്കർ കുറച്ചുനേരം കൂടി അടച്ച് വയ്ക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ ബീഫിലേക്ക് എല്ലാ മസാലകളും നല്ലതുപോലെ ഇറങ്ങി പിടിക്കുന്നതാണ്. അടുത്തതായി ബീഫ്, ഫ്രൈ ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ബീഫ് ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ബീഫിൽ നിന്നും കുറേശ്ശെയായി അതിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. രണ്ടോ മൂന്നോ തവണയായി ഈ ഒരു രീതിയിൽ മുഴുവൻ ബീഫും ഫ്രൈ ചെയ്ത് എടുക്കാം.
അവസാനമായി ഫ്രൈ ചെയ്ത എണ്ണയിൽ നിന്നും കുറച്ചെടുത്ത് മറ്റൊരു പാനിലേക്ക് ഒഴിക്കുക. അതൊന്ന് ചൂടായി വരുമ്പോൾ ചെറിയ ഉള്ളി ചതച്ചതും, ഇഞ്ചി വെളുത്തുള്ളി ക്രഷ് ചെയ്തതും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതേ എണ്ണയിൽ തന്നെ തേങ്ങാക്കൊത്ത് കൂടി വറുത്തെടുക്കാം. ഈയൊരു കൂട്ടുകൂടി ഫ്രൈ ചെയ്ത ബീഫിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ ബീഫ് ഫ്രൈ റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായ മനസ്സിലാക്കാൻ വീഡിയോ കാനാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Kannur kitchen എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Kannur kitchen