തേങ്ങാ ചട്ണി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിയാകും! എത്ര കഴിച്ചാലും മതിയാവില്ല ഈ കിടിലൻ തേങ്ങാ ചട്ണി!! | Easy Coconut Chutney Recipe

About Easy Coconut Chutney Recipe

Easy Coconut Chutney Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡ്‌ലിക്കും ദോശക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി തേങ്ങാ ചട്നിയുടെ റെസിപ്പിയാണ്. ഈ ഒരു തേങ്ങാ ചട്ണി ഉണ്ടെങ്കിൽ എത്ര ഇഡലിയും ദോശയും കഴിച്ചെന്ന് ഒരു ഐഡിയയും ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ തേങ്ങാ ചട്നി വീടുകളിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഇത് തയ്യാർക്കുന്നത് എന്ന് നമ്മുക്ക് നോക്കാം.

Ingredients

  • തേങ്ങ – 1 കപ്പ്
  • ചുവന്നുള്ളി – 5
  • ഇഞ്ചി – 1/2” കഷണം
  • പച്ചമുളക് – 3-4
  • തൈര് – 2 ടീസ്പൂൺ
  • കറിവേപ്പില
Easy Coconut Chutney Recipe
  • ഉപ്പ്
  • വെള്ളം
  • എണ്ണ – 1 ടീസ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ഉണക്ക മുളക് – 3

Learn How to Make Easy Coconut Chutney Recipe

ഇനി നമുക്ക് തയാറാക്കുന്ന വിധം എങ്ങിനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ ചിരകിയതും, ചുവന്നുള്ളിയും, ഇഞ്ചിയും, പച്ചമുളകും, കറിവേപ്പിലയും, പുളിക്ക് ആവശ്യമായ തൈരും ചേർത്ത് കൊടുക്കാം. ഒപ്പം അവശത്തിന് ഉപ്പും വെളളവും ചേർത്ത് മിക്സ് ചെയ്ത് നമുക്ക് നന്നായി അരച്ചു എടുക്കാം. ശേഷം അരച്ച ചേരുവ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. നമ്മൾ ഇവിടെ തയ്യാറാക്കുന്നത് കട്ടിയുള്ള കുറുകിയ ചട്ണി ആണ്. ഇനി ചട്ണി കാച്ചുന്നതിന് വേണ്ടി ഒരു ചെറിയ തവിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിവരുമ്പോൾ വറ്റൽമുളക് ഇടാം.

Easy Coconut Chutney Recipe

അത് ക്രിസ്പിയായി മാറുമ്പോൾ അതിലേക്ക് കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് എടുക്കാം. ശേഷം നമ്മുടെ ചട്ണിയിലേക്ക് ഇത് ഒഴിച്ച് കൊടുത്ത് ഇളക്കി യോചിപ്പിക്കാം. ഇതാ ഇപ്പോൾ നമ്മുടെ രുചികമായ തേങ്ങാ ചട്ണി ഇവിടെ തയ്യാറായിരിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ കാച്ചാതെയും തേങ്ങാ ചട്ണി തയ്യാറാക്കാവുന്നതാണ്. ഇഡ്‌ലിക്കും ദോശക്കും ഒപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന തേങ്ങാ ചട്ണി നിങ്ങളും വീട്ടിൽ പരീക്ഷിച്ചു നോക്കണേ. ഇതുപോലെയുള്ള കൂടുതൽ റെസിപ്പി വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ കൂടെ മറക്കരുതേ. Easy Coconut Chutney Recipe Credit : Kannur kitchen

Read Also : ഇഞ്ചി കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ! ഞൊടിയിടയിൽ അടിപൊളി ടേസ്റ്റിലും മണത്തിലും കിടിലൻ ഇഞ്ചി കറി തയ്യാർ!! | Easy Inji Curry Recipe

ഇനി പരിപ്പുവട ഉണ്ടാക്കുമ്പോൾ ഇതുംകൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ! തട്ടുകടയിലെ നല്ല മൊരിഞ്ഞ പരിപ്പുവടയുടെ രുചി രഹസ്യം!! | Easy Parippu Vada Recipe

ChutneyChutney RecipeCoconut ChutneyCoconut Chutney RecipeRecipeRecipe Corner
Comments (0)
Add Comment