മുട്ടയും റവയും കൊണ്ട്‌ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും ഉറപ്പ്!! | Easy Egg Semolina Snack Recipe

About Easy Egg Semolina Snack Recipe

Easy Egg Semolina Snack Recipe : വൈകുന്നേരത്തിനുള്ള ചായ തിളക്കുന്ന സമയം കൊണ്ട് തന്നെ ഒരു സ്നാക്ക് ഉണ്ടാക്കിയാലോ! വീട്ടിൽ സുലഭമായി ലഭിക്കുന്ന മുട്ടയും, റവയും, മൈദയും എല്ലാം വെച്ച് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ രുചികരമായ ഈ ഒരു പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.

Easy Egg Semolina Snack Recipe

Ingredients

  1. മുട്ട – 2 എണ്ണം
  2. പഞ്ചസാര – 1/2 കപ്പ്
  3. ഉപ്പ് – 2 നുള്ള്
  4. ഏലക്കാപ്പൊടി – 1/4 കപ്പ്
  5. വറുത്ത റവ – 1/4 കപ്പ്
  6. മൈദ – 3/4 കപ്പ്
  7. ബേക്കിംഗ് സോഡ – ഒരു നുള്ള്
  8. ഓയിൽ – പൊരിക്കാൻ ആവശ്യത്തിന്

Learn How to Make Easy Egg Semolina Snack Recipe

ആദ്യം തന്നെ ഒരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിച്ച ശേഷം ഇതിലേക്ക് പഞ്ചസാര ഇട്ട് നന്നായി മിക്സ് ചെയ്യുക. പഞ്ചസാര നന്നായി അലിന്ന ശേഷം ഇതിലേക്ക് രണ്ടു നുള്ള് ഉപ്പും ഏലക്ക പൊടിയും കൂടിയിട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത റവ കൂടി ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് മൈദ പൊടി കുറച്ച് കുറച്ചായി ഇട്ട് കൊടുക്കുക. മൈദ പൊടി എല്ലാം ഒരുമിച്ച് ഒരേ സമയത്ത് ഇടാതിരിക്കുക. കുറച്ച് കുറച്ച് ഇട്ട് മാവ് കട്ടിയുള്ള ഒരു ബാറ്റർ ആക്കി മാറ്റുക. അവസാനമായി ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും കൂടിയിട്ട് ഇളക്കുക.

Easy Egg Semolina Snack Recipe

ഒരു ഫ്രയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് ഓയിൽ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ തീ കുറച്ചു വെച്ച ശേഷം നമ്മുടെ ബാറ്റർ ഒരു സ്പൂൺ കൊണ്ട് കോരി ഒഴിച്ച് കൊടുക്കുക. തീ മീഡിയം ഫ്ലെയിമിൽ തന്നെ വയ്ക്കുക ഇല്ലെങ്കിൽ ഇതിന്റെ ഉൾഭാഗം വേവുകയില്ല പുറംഭാഗം പെട്ടെന്ന് ബ്രൗൺ നിറമാവുകയും ചെയ്യും. രണ്ട് സൈഡും നന്നായി മൊരിയിച്ചെടുത്ത ശേഷം ഇത് എണ്ണയിൽ നിന്നും കോരി എടുക്കാവുന്നതാണ്. എങ്ങിനെയാണ് ഈ കിടിലൻ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് വീഡിയോ കണ്ടു കൂടുതൽ മനസിലാക്കാവുന്നതാണ്. Easy Egg Semolina Snack Recipe Credit : Nabraz Kitchen

Read Also : എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരിയും മസാലയും ഇതുപോലെ ഉണ്ടാക്കി നോക്കൂ! അടിപൊളിയാണേ!! | Easy Poori Masala Recipe

പഴുത്ത നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം ഠപ്പേന്ന് കാലിയാകും!! | Easy Banana Barfi Recipe

EggEgg Semolina SnackRecipeRecipe CornerSemolinaSemolina SnackSnackSnack Recipe
Comments (0)
Add Comment