ഇടിയപ്പത്തിന് ഇനി മാവ് കുഴക്കേണ്ട! ഈ ഒരു ട്രിക്ക് ചെയ്താൽ മാത്രം മതി സേവനാഴിയും വേണ്ട, കൈ വേദനയും വരില്ല!! | Easy Idiyappam Recipe

About Easy Idiyappam Recipe

Easy Idiyappam Recipe : ഇടിയപ്പം എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഇടിയപ്പം ഉണ്ടാക്കാനുള്ള മാവ് കുഴയ്ക്കുക എന്നുള്ളത് ഏറ്റവും വലിയ കടമ്പ തന്നെയാണ്. എന്നാൽ മാവ് കുഴച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഇനി മുതൽ ഈ ഒരു രീതിയിൽ ഇടിയപ്പം ഉണ്ടാക്കി നോക്കൂ. പാചകത്തിൽ തുടക്കക്കാരായവർക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു രീതിയാണിത്. അപ്പോൾ എങ്ങിനെയാണ് ഈ ഇടിയപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?

Easy Idiyappam Recipe

Ingredients

  1. അരിപ്പൊടി
  2. ഉപ്പ്
  3. വെള്ളം
  4. വെളിച്ചെണ്ണ

Learn How to Make Easy Idiyappam Recipe

ഒരു ബൗളിലേക്ക് നിങ്ങൾക്ക് ആവശ്യമായ അരിപ്പൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുറേശ്ശെയായി വെള്ളം ഒഴിച്ചു കൊടുത്ത് കട്ടിയുള്ള ഒരു മാവാക്കി എടുക്കുക. വളരെ ലൂസായോ അല്ലെങ്കിൽ വളരെ കട്ടികൂടിയോ മാവ് ഉണ്ടാക്കരുത്. ഇഡ്ഡലി മാവിന്‍റെ ഒക്കെ ഒരു പരിവത്തിൽ ആക്കി എടുക്കുക. വെള്ളം ഒഴിക്കുമ്പോൾ ചൂടു വെള്ളം വേണം ഒഴിക്കാൻ. റൂം ടെമ്പറേച്ചറിൽ ഉള്ള വെള്ളം ഒഴിച്ചാൽ മതിയാകും. ശേഷം ഒരു പ്ലാസ്റ്റിക് കവറ് എടുത്ത് അതിനുള്ളിൽ ഈ മാവൊഴിച്ച് കൊടുക്കുക.

Easy Idiyappam Recipe

പ്ലാസ്റ്റിക് കവറിന്റെ ഉള്ളിലേക്ക് മാവ് ഒഴിച്ച ശേഷം പ്ലാസ്റ്റിക് കവറിന്റെ ഒരറ്റം ചെറുതായി ഒന്ന് മുറിച്ചു കൊടുക്കുക. അടുപ്പിൽ ഒരു പാൻ വെച്ച് ചൂടായ ശേഷം ചെറുതായി വെളിച്ചെണ്ണ തടവി അതിലേക്ക് ഈ മാവ് പൊട്ടിച്ച ഭാഗം കൊണ്ട് ഒഴിച്ചു കൊടുക്കുക. ഇടിയപ്പത്തിന്റെ പോലെ നൂൽ നൂല് പോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒരു സൈഡ് വെന്ത് എന്ന് കാണുമ്പോൾ മറിച്ചിട്ട് അടുത്ത ഭാഗം വേവിച്ചു എടുത്താൽ ഇടിയപ്പം റെഡി. എങ്ങിനെയാണ് ഈ ഇടിയപ്പം ഉണ്ടാക്കുന്നത് എന്ന് വീഡിയോ കണ്ടു മനസ്സിലാക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Easy Idiyappam Recipe Credit : Grandmother Tips

Read Also : ഗോതമ്പുപൊടി കൊണ്ട് രുചിയൂറും നെയ്യപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 5 മിനുട്ടിൽ നല്ല നാടൻ നെയ്യപ്പം റെഡി!! | Easy Neyyappam Recipe

നേന്ത്രപ്പഴം കൊണ്ട്‌ രുചിയൂറും ഒരു നാലുമണി പലഹാരം! എത്ര കഴിച്ചാലും മതിയാകില്ല ഈ കിടിലൻ പലഹാരം!! | Easy Banana Snack Recipe

BreakfastBreakfast RecipeIdiyappamIdiyappam RecipeRecipeRecipe Corner
Comments (0)
Add Comment