About Easy Inji Curry Recipe
Easy Inji Curry Recipe : സദ്യ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഇഞ്ചി കറി ഇഷ്ടമാണോ നിങ്ങൾക്ക്? സദ്യക്ക് ഒഴിച്ച് കൂട്ടാനാവാത്ത ഒന്നാണ് ഇഞ്ചി കറി. ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കാവുന്ന ഒരു അടിപൊളി ഇഞ്ചി കറിയുടെ റെസിപ്പി ആണ്. അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി തയ്യാറാക്കാനായി ആവശ്യമായ ചേരുവകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
Ingredients
- ഇഞ്ചി – 200 ഗ്രാം
- ചെറുപയർ – 10 (ഇടത്തരം വലിപ്പം)
- പച്ചമുളക് – 3
- കറിവേപ്പില
- പുളി – ഒരു വലിയ നാരങ്ങ വലിപ്പം (40 ഗ്രാം)
- വെളിച്ചെണ്ണ
- കടുക് – 1 ടീസ്പൂൺ
- മുളകുപൊടി – 1 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- വറുത്ത ഉലുവ പൊടി – 1/4 ടീസ്പൂൺ
- കായം പൊടി – 1/4 ടീസ്പൂൺ
- മഞ്ഞൾ പൊടി – 2 നുള്ള്
- ചൂടുവെള്ളം – 1 കപ്പ്
- ഉപ്പ്
- ശർക്കര – 3 1/2 ടീസ്പൂൺ
Learn How to Make Easy Inji Curry Recipe
ഇഞ്ചി കറി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിരുക്കുന്ന ഇഞ്ചി കഷ്ണങ്ങൾ അതിലേക്ക് ഇട്ട് വാർത്തു കോരി എടുക്കണം. ശേഷം എണ്ണയിലേക്ക് ചെറിയുള്ളി അരിഞ്ഞത് ഇട്ട് മൂപ്പിച്ച് ഒപ്പം പച്ചമുളകും കറി വേപ്പിലയും ഇട്ട് നല്ലതുപോലെ ഇളക്കി മൂപ്പിച്ച് എടുക്കാം. കരിഞ്ഞു പോകാതെ നോക്കണം. എന്നിട്ട് ഇവ വേറെ ഒരു പാത്രത്തിലേക്ക് കോരി എടുക്കണം. ഇനി വറുത്ത് എടുത്തവ ചൂട് ആറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ച് എടുക്കണം. പാനിലെ എണ്ണയിലേക്ക് കടുകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച ശേഷം മഞ്ഞൾ പൊടി, മല്ലിപൊടി, ഉലുവപ്പൊടി, കായംപൊടി, മുളകുപൊടി കൂടെ ചേർത്ത്
പൊടിയുടെ പച്ചമണം പോകുന്നത് വരെ ഇളകി എടുക്കാം. ഇനി ഇതിലേക്ക് നേരത്തെ പിഴിഞ്ഞ് വെച്ചിരിക്കുന്ന പുളിയുടെ വെള്ളം ചേർത്തു കൊടുക്കാം. ഇനി ആവശ്യത്തിന് ചൂടുവെള്ളം ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കി തിളക്കാനായി വെക്കുക. ശേഷം നേരത്തെ പൊടിച്ചു വെച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുക്കാം. മധുരത്തിനായി ശർക്കര ചേർത്ത് നന്നായി തിളപ്പിക്കാം. നന്നായി കുറുകി എണ്ണ തെളിഞ്ഞു വരുമ്പോൾ നമുക്ക് ഫ്‌ലൈയിം ഓഫ് ആക്കി വെക്കാം. ഇപ്പോൾ നമ്മുടെ രുചികരമായ ഇഞ്ചി കറി തയ്യാറായിരിക്കുന്നു. Easy Inji Curry Recipe Credit : Sheeba’s Recipes