മാന്തൾ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒരിക്കലും മടുക്കൂലാ ഈ കിടിലൻ ഉണക്ക മാന്തൾ തോരൻ!! | Easy Unakka Meen Thoran Recipe

About Easy Unakka Meen Thoran Recipe

Easy Unakka Meen Thoran Recipe : ഉച്ചക്ക് ഊണ് കഴിക്കാൻ ഈ ഒരു ടേസ്റ്റി ഉണക്കമീൻ തോരൻ മാത്രം മതിയാകും. ഉണക്ക മീൻ ഇഷ്ടമില്ലാത്ത ആളുകൾ പോലും ഉണക്ക മീൻ വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ ഉണക്കമീൻ തോരൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നല്ല എരിവോട് കൂടിയും ചെറിയൊരു പുള്ളിപ്പും കൂടിയുള്ള ഈ ഉണക്ക മീൻ തോരൻ മാത്രം മതി നമുക്ക് ഉച്ചക്ക് ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ. ഈ കിടിലൻ ഉണക്കമീൻ തോരൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

Ingredients

  • ഉണക്കമീൻ
  • ചെറിയ ഉള്ളി – 20 എണ്ണം
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
Easy Unakka Meen Thoran Recipe
  • മുളകുപൊടി – 1 ടീ സ്പൂൺ
  • ഇടിച്ച മുളക് – 1 ടേബിൾ സ്പൂൺ
  • വേപ്പില
  • പുളി
  • ഉപ്പ്

Learn How to Make Easy Unakka Meen Thoran Recipe

ഒരു പാൻ അടുപ്പിൽ വെച്ച് 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉണക്കമീൻ ഇട്ട് കൊടുത്ത് നന്നായി പൊരിച്ചു എടുക്കുക. പൊരിച്ചു കോരിയ ഉണക്കമീൻ കൈ കൊണ്ട് തന്നെ നന്നായി പൊടിച്ച് എടുക്കുക. ഇതേ സമയം തന്നെ ഒരു ചെറിയ കഷ്ണം പുളി ഒരു ബൗളിൽ ചെറിയ ചൂടു വെള്ളത്തിൽ ഇട്ടു മാറ്റിവയ്ക്കുക. നേരത്തെ ഉണക്കമീൻ പൊരിച്ച അതേ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചെറിയ ഉള്ളി ചതച്ചത് കൂടി ഇട്ട് നന്നായി മൂപ്പിച്ച് എടുക്കുക. ഇതിലേക്ക് കുറച്ചു വേപ്പില കൂടി ഇടുക. ചെറിയുള്ളി ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ മൂപ്പിച്ച് എടുക്കേണ്ടതാണ്.

Easy Unakka Meen Thoran Recipe

ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഇടിച്ച മുളക് എന്നിവ കൂടിയിട്ട് നന്നായി പച്ച മണം മാറ്റുക. കുറച്ചു പുളി പിഴിഞ്ഞ വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കിയ ശേഷം നമ്മൾ നേരത്തെ പൊടിച്ചു മാറ്റി വച്ചിരിക്കുന്ന ഉണക്കമീൻ കൂടി ഇട്ട് നന്നായി ഇളക്കുക. കുറച്ചുനേരം കഴിയുമ്പോൾ തീ ഓഫ്‌ ചെയ്യുക. ചൂടോടുകൂടി തന്നെ ചോറിന്റെ ഒപ്പം വളരെ രുചിയോട് കൂടി കഴിക്കാവുന്നതാണ്. എങ്ങിനെയാണ് ഈ കിടിലൻ ഉണക്ക മാന്തൾ തോരൻ ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ. Easy Unakka Meen Thoran Recipe Credit : Mrs chef

Read Also : ചക്ക കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി ഒരിക്കൽ അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും!! | Easy Jackfruit Snack Recipe

ഗോതമ്പുപൊടി കൊണ്ട് രുചിയൂറും നെയ്യപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 5 മിനുട്ടിൽ നല്ല നാടൻ നെയ്യപ്പം റെഡി!! | Easy Neyyappam Recipe

Non Veg RecipesNon VegetarianNon Vegetarian RecipesRecipeRecipe CornerThoranThoran recipeUnakka MeenUnakka Meen Recipe
Comments (0)
Add Comment