About Easy Vendakka Fry Recipe
Easy Vendakka Fry Recipe : പൊതുവേ വെണ്ടയ്ക്ക തിന്നാൻ മിക്കവർക്കും മടിയാണ്. അതിൽ കുട്ടികളാണ് മുൻപന്തിയിൽ. ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കുന്ന രീതിയിലുള്ള ഒരു വെണ്ടയ്ക്ക പൊരിച്ചത് ഉണ്ടാക്കി നോക്കാം. മീൻ പൊരിച്ചത് പോലും മാറി നിൽക്കുന്ന ടേസ്റ്റ് ഉള്ള വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വെണ്ടയ്ക്ക പൊരിച്ചതിന്റെ റെസിപ്പിയാണിത്. ഈ വെണ്ടയ്ക്ക പൊരിച്ചത് ഉണ്ടെങ്കിൽ മീൻ പൊരിച്ചത് പോലും മാറി നിൽക്കും. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
Ingredients
- വെണ്ടക്ക – 250 ഗ്രാം
- പെരുംജീരക പൊടി – 1.1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1. 1/2 ടീസ്പൂൺ
- കശ്മീരി മുളകുപൊടി – 3/4 ടീസ്പൂൺ
- ഇടിച്ച മുളക് – 1 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- ആംചൂർ പൗഡർ – 3/4 ടീസ്പൂൺ
- ഗരം മസാല പൊടി – 1/4 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
- കടലപ്പൊടി – 3 ടീസ്പൂൺ
- നല്ല ജീരകം പൊടി – 1/4 ടീ സ്പൂൺ
- അയമോദകം – 1/4 ടീ സ്പൂൺ
- കായം പൊടി – 1/4 ടീ സ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഓയിൽ – 2 ടീ സ്പൂൺ
Learn How to Make Easy Vendakka Fry Recipe
ഈ കൊതിയൂറും വെണ്ടക്ക ഫ്രൈ തയാറാക്കാനായി ആദ്യം തന്നെ വെണ്ടയ്ക്ക നല്ല വൃത്തിയായി കഴുകിയെടുക്കുക. വെണ്ടയ്ക്ക എടുക്കുമ്പോൾ ഇളയ വെണ്ടയ്ക്ക എടുക്കാൻ ശ്രദ്ധിക്കുക. കഴുകിയ വെണ്ടയ്ക്ക ഒരു വൃത്തിയുള്ള തുണി കൊണ്ട് നന്നായി തുടച്ച് അതിലെ വെള്ളത്തിന്റെ അംശം മാറ്റുക. ശേഷം ഓരോ വെണ്ടയ്ക്കയും മുകളിൽ നിന്ന് താഴേക്ക് എന്ന രീതിയിൽ വെട്ടിട്ടു കൊടുക്കുക. ഒരു ബൗളിലേക്ക് പെരുംജീരകപ്പൊടിയും, മല്ലിപ്പൊടിയും, കശ്മീരി മുളകുപൊടിയും, ഇടിച്ച മുളകും, മഞ്ഞൾ പൊടിയും, ആംചൂർ പൗഡറും, ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ആക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ വീണ്ടും ഇളക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം കടല പൊടിയിട്ട് ചൂടാക്കി എടുക്കുക. കടലപ്പൊടി കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇത് നമ്മൾ നേരത്തെ മിക്സ് ചെയ്തു വച്ച മസാല കൂട്ടിലോട്ട് ചേർക്കുക. ഇനി ഓരോ വെണ്ടയ്ക്ക എടുത്ത് നമ്മൾ കൂട്ടിവെച്ചിരിക്കുന്ന മസാല വെണ്ടക്കയുടെ കീറിയ ഭാഗത്തിനുള്ളിലൂടെ അകത്തേക്ക് നിറച്ച് നിറച്ച് കൊടുക്കുക. ഇപ്രകാരം എല്ലാ വെണ്ടക്കയം നിറച്ചു വെക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം അയമോദകവും കായപ്പൊടിയും ഇട്ട് ചൂടായ ശേഷം നമ്മൾ നേരത്തെ എടുത്തു വച്ചിരുന്ന വെണ്ടയ്ക്ക ഓരോന്നോരോന്നായി നിരത്തി വെച്ച് മറിച്ചും തിരിച്ചും ഇട്ട് പൊരിച്ചെടുക്കുക. കൊതിയൂറും വെണ്ടക്ക ഫ്രൈ റെഡി. Easy Vendakka Fry Recipe Credit : Kruti’s – The Creative Zone