നല്ല സോഫ്റ്റ് പാലപ്പം വീട്ടിൽ തന്നെ എങ്ങനെ എന്ന് നോക്കാം, അത്രക്കും രുചിയാണ്

About palappam

പൂ പോലെ സോഫ്റ്റ് ആയാൽ പാലപ്പം സിമ്പിൾ ആയി എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. പലപ്പമുണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ

palappam

Ingredients

  • പച്ചരി – 2 കപ്പ്,
  • തേങ്ങ ചിരകിയത് – 1/2 മുറി,
  • ചോർ – 1/4 കപ്പ്,
  • യീസ്റ്റ് – 1/2 ടീ സ്പൂൺ,
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ,
  • ഉപ്പ് – ആവശ്യത്തിന്
palappam

How to make palappam

പച്ചരി കഴുകി വൃത്തിയാക്കിയ ശേഷം ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് തേങ്ങ ചിരകിയതും ചോറും ഈസ്റ്റും പഞ്ചസാരയും ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുത്തു അടച്ചു വെക്കുക. വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ നമ്മൾ മാവ് അരക്കാൻ ആവശ്യമായ വെള്ളം അത്രേം മാത്രം ഒഴിച്ചു കൊടുക്കുക.

palappam

കൂടുതൽ വെള്ളം ഒഴിച്ചു കൊടുത്താൽ മാവ് വളരെ ലൂസ് ആയി പോകും. രാവിലെ പാലപ്പം ഉണ്ടാക്കാൻ ആണെന്നുണ്ടെങ്കിൽ ഇത് നമ്മൾ രാത്രി ഇതു പോലെ തന്നെ മിക്സ് ചെയ്തു വെച്ച ശേഷം രാവിലെയാണ് മാവ് അരച്ച് എടുക്കേണ്ടത്. അടച്ചു വെച്ച മിക്സ് ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് ഇട്ട് കൊടുത്ത ശേഷം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.

palappam

ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റിക്കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 30 മിനിറ്റ് വീണ്ടും അടച്ചു വെക്കുക. ഇനി ഒരു അപ്പച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് എടുത്ത് ഒഴിച്ച് ചുറ്റിച്ചു കൊടുത്ത ശേഷം അടച്ചു വെച്ച് വേവിച്ച് അപ്പം ചുട്ടെടുക്കുക. Recipe credits: Eva’s world

Read also:മസാലദോശ ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഹോട്ടലിലെ മസാല ദോശയുടെ രുചി രഹസ്യം ഇതാണ്!! | Easy Masala Dosa Recipe

തേങ്ങാ ചട്ണി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതാണ് ഹോട്ടലിലെ തൂവെള്ള തേങ്ങ ചട്ണിയുടെ രുചി രഹസ്യം!! | Coconut Chutney Recipe

RecipeRecipe Corner
Comments (0)
Add Comment