ചൈനീസ് ഫുഡ്‌ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ ഹോട്ടലിൽ നിന്ന് വാങ്ങുന്ന രുചിയിൽ വളരെ എളുപ്പത്തിൽ അടിപൊളി നൂഡിൽസ് ഉണ്ടാക്കി എടുക്കാം

About veg hakka noodles recipe

കുട്ടികൾക്ക് ഒകെ നമുക്ക് ധൈര്യത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു ടേസ്റ്റി നൂഡിൽസ് റെസിപിയാണിത്. അപ്പോൾ പെട്ടന് ഉണ്ടാകാൻ പറ്റിയ ഈ നൂഡിൽസ് റെസിപിക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.

veg hakka noodles

Ingredients

  • നൂഡിൽസ് – 250 ഗ്രാം
  • ക്യാരറ്റ് – 1 എണ്ണം
  • കാപ്സികം – 1/2 ഭാഗം
  • സവാള – 1 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • ക്യാബ്ബജ്
  • സ്പ്രിംഗ് ഓണിയൻ
  • ബീൻസ്
  • ഓയിൽ
  • വെളുത്തുള്ളി – 5 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – 3/4 ടീ സ്പൂൺ
  • ചില്ലി സോസ് – 2 ടീ സ്പൂൺ
  • സോയ സോസ് – 1 ടീ സ്പൂൺ
  • ടൊമാറ്റോ സോസ് – 2 ടീ സ്പൂൺ
  • വിനാഗിരി – 1. 1/2 ടീ സ്പൂൺ
  • ചൈനീസ് സീസണിങ് – 1. 1/2 ടീ സ്പൂൺ
  • സ്പ്രിംഗ് ഓണിയൻ
veg hakka noodles

How to make veg hakka noodles

ഒരു പാൻ അടുപ്പിൽ വച്ച് കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ട് വഴറ്റുക. ശേഷം ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്സിക്കം ക്യാരറ്റ് ബീൻസ് ക്യാബേജ് എന്നിവയിട്ടു കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് സവാളയും പച്ചമുളകും സ്പ്രിങ് ഒണിയനും ചേർത്തുകൊടുത്ത് ഹൈ ഫ്ലെയ്മിൽ വച്ച് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.

veg hakka noodles

ഇതേ സമയം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ഒരു രണ്ടു മിനിറ്റ് ഇതേപോലെ ഹൈ ഫ്ലെയ്മിൽ ഇട്ട് നന്നായി വഴറ്റിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന നൂഡിൽസ് ഇട്ടു കൊടുക്കുക. ന്യൂഡിൽസ് ഉപ്പും ഓയിലും ഒഴിച്ച് വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുത്തതാണ് ശേഷം അതിലേക്ക് കുറച്ചു തണുത്ത വെള്ളം കൂടി ഒഴിച്ച് വച്ചത്.

veg hakka noodles

ഇനി എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് സോയാസോസ് ടൊമാറ്റോ സോസ് ചില്ലി സോസ് എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് വൈറ്റ് പെപ്പർ പൗഡർ കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിക്കുക. അവസാനമായി കുറച്ച് വിനാഗിരിയും കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ചൈനീസ് സീസണിങ്ങും സ്പ്രിങ് ഒണിയനും കൂടിയിട്ടു കൊടുത്തു നമുക്ക് തീ ഓഫ് ചെയാം. Recipe credits: Sheeba’s Recipes

Read also: മുട്ടയും റവയും കൊണ്ട്‌ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും ഉറപ്പ്!! | Easy Egg Semolina Snack Recipe

മസാലദോശ ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഹോട്ടലിലെ മസാല ദോശയുടെ രുചി രഹസ്യം ഇതാണ്!! | Easy Masala Dosa Recipe

RecipeRecipe CornerVeg hakka noodles recipeVeg Recipe
Comments (0)
Add Comment