ഒരു വെറൈറ്റി മുട്ട റോസ്റ്റ്! നല്ല കുറുകിയ ചാറോടു കൂടിയ മുട്ടക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ആരും കൊതിക്കുന്ന രുചിയൂറും മുട്ടക്കറി!! | Easy Egg Roast Recipe

About Easy Egg Roast Recipe

Easy Egg Roast Recipe : വായിൽ രുചിയൂറും കിടിലൻ മുട്ടക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. നല്ല കുറുകിയ ചാറോടു കൂടിയ അടിപൊളി മുട്ടക്കറി. ഇന്ന് നമുക്ക് കാണുമ്പോൾ തന്നെ മുഴുവനും കഴിക്കാൻ തോന്നുന്ന ഒരു സ്പെഷ്യൽ മുട്ട കറി ഉണ്ടാക്കിയാലോ. ആരും കൊതിച്ചു പോകും ഇതുപോലൊരു മുട്ടക്കറി. വളരെ എളുപ്പത്തിൽ രുചിയൂറും മുട്ട കറി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. ഈ കിടിലൻ മുട്ടക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.

Ingredients

  • മുട്ട – 4 എണ്ണം
  • തക്കാളി -1 എണ്ണം
  • മല്ലി പൊടി – 1ടീ സ്പൂൺ
  • മുളക് പൊടി – 1 1/2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • ചെറിയ ജീരക പൊടി – 2 നുള്ള്
  • ഗരം മസാല പൊടി – 1/2 ടീ സ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
Easy Egg Roast Recipe
  • അരി പൊടി -1 ടീ സ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 2 എണ്ണം
  • പച്ച മുളക് – 1 എണ്ണം
  • വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
  • വേപ്പില – ആവശ്യത്തിന്

Learn How to Make Easy Egg Roast Recipe

ആദ്യം തന്നെ മുട്ട പുഴുങ്ങി തോട് കളഞ്ഞു വെക്കുക. പിന്നീട് തക്കാളി ഒരു മിക്സി ജാറിൽ ചെറുതായി മുറിച്ചിട്ട ശേഷം നന്നായി അരച്ച് എടുക്കുക. ശേഷം ഒരു ചെറിയ ചട്ടിയിൽ മുളക്, മല്ലി, കുരുമുളക്, ഗരം മസാല, ചെറിയ ജീരകം എന്നിവയുടെ പൊടികളും ഇട്ട് നന്നായി ചൂടാക്കി എടുക്കുക. അതിലേക് കുറച്ച് അരിപൊടി കൂടി ഇട്ട് കൊടുക്കുക. നിറം മാറുന്ന വരെ ചൂടാക്കി എടുക്കുക. തീ വളരെ കുറച്ച് വെച്ച് വേണം പൊടികൾ ചൂടാക്കി എടുക്കാൻ. ശേഷം വേറെ ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക് 1/2 ടീ സ്പൂൺ മുളക് പൊടിയും, 1/4 ടീ സ്പൂൺ വീതം കുരുമുളക് പൊടിയും

Easy Egg Roast Recipe

ഗരം മാസല പൊടിയും ഇട്ട് പുഴുങ്ങി മാറ്റി വെച്ചിരിക്കുന്ന മുട്ട ഇട്ട് ഒരു മിനിറ്റ് വരെ പൊരിച്ചു എടുക്കുക. മുട്ട പൊരിച്ചു കോരിയ ശേഷം അതെ പാത്രത്തിലേക് ചെറുതായി അരിഞ്ഞ സവാളയും, പച്ചമുളകും, വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വയറ്റുക. അരച്ച് വെച്ച തക്കാളി കൂടി ഒഴിക്കുക. ഇതിലേക്കു വറുത്ത് വെച്ചിട്ടുള്ള പൊടികളും കൂടി ഇട്ട് ആവശ്യത്തിന് വെള്ളവും പൊരിച്ച മുട്ടയും ഇട്ട് 5 മിനിറ്റ് വരെ ചെറിയ തീയിൽ തിളപ്പിക്കുക. അവസാനം കുറച്ച് വേപ്പില കൂടി മുകളിൽ ഇട്ട് കറി അടുപ്പിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പാവുന്നതാണ്. Easy Egg Roast Recipe Credit : Kannur kitchen

Read Also : ഇഞ്ചി കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ! ഞൊടിയിടയിൽ അടിപൊളി ടേസ്റ്റിലും മണത്തിലും കിടിലൻ ഇഞ്ചി കറി തയ്യാർ!! | Easy Inji Curry Recipe

മുട്ട കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! കഴിച്ചാലും കഴിച്ചാലും മതിവരില്ല ഈ കിടിലൻ എഗ്ഗ് മഞ്ചൂരിൻ!! | Easy Egg Manchurian Recipe

EggEgg RecipeEgg RoastRecipeRecipe Corner
Comments (0)
Add Comment