ഈ വേനൽ ചൂടിന് ഇതൊരു ഗ്ലാസ്‌ മാത്രം മതി! ദാഹവും വിശപ്പും മാറാൻ ഒരു ഒരുഗ്രൻ ഡ്രിങ്ക്; എത്ര കുടിച്ചാലും മതിയാകില്ല!! | Easy Summer Drink Recipe

About Easy Summer Drink Recipe

Easy Summer Drink Recipe : ചൂട് കൂടി കൂടി വരുകയാണലോ. ചൂടിനെ ശമിപ്പിക്കാൻ വേണ്ടി പലതരം പാനീയങ്ങൾ നമ്മൾ കടകളിൽ നിന്നും വാങ്ങി കുടിക്കുമല്ലോ. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഇനി ജ്യൂസ് ഉണ്ടാക്കാവുന്നതാണ്. പലതരം ജ്യൂസ് വീടുകളിൽ ഉണ്ടാക്കി നോക്കിയവർ ആയിരിക്കും നമ്മളിൽ പലരും. പക്ഷെ നമ്മൾ ഇന്ന് ഇവിടെ തയ്യാറാക്കാൻ പോകുന്നത് വളരെ രുചികരവും സ്വാദിഷ്ഠവുമായ ഒരു അടിപൊളി ഡ്രിങ്ക് റെസിപ്പിയാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.

Ingredients

  • കാരറ്റ് – 1 വലുത്
  • പാൽ – 1 ലിറ്റർ
  • പഞ്ചസാര – 1/2 കപ്പ് + 1.5 ടീസ്പൂൺ
  • കസ്റ്റാർഡ് പൗഡർ – 1.5 ടീസ്പൂൺ
Easy Summer Drink Recipe
  • ചവ്വരി – 1/2 കപ്പ്
  • സബ്ജ സീഡ് – 2 ടീസ്പൂൺ
  • നട്സ്
  • വാനില എസ്സെൻസ് – 1/2 ടീസ്പൂൺ

Learn How to Make Easy Summer Drink Recipe

ഇനി നമുക്കിത് തയ്യാറാക്കുന്ന വിധം എങ്ങനയെന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്തതിന് ശേഷം അതിലേക്ക് കാരറ്റ് വേവിച്ചത് ഇട്ട് ഒപ്പം പാലും പഞ്ചസാരയും ചേർത്ത് നല്ലതുപോലെ അരച്ചു എടുക്കാം. ശേഷം ഒരു ബൗളിലേക്ക് കസ്റ്റാർഡ് പൗഡറും പാലും ചേർത്ത് മിക്സ് ചെയ്തത് വെക്കാം. ഒരു പാൻ എടുത്ത ശേഷം അതിലേക്ക് പാൽ ഒഴിച്ച് തിളപ്പിക്കാം. തിളച്ചു വരുമ്പോൾ അതിലേക്ക് നേരത്തെ കലക്കി വച്ചിരിക്കുന്ന കസ്റ്റാർഡ് ചേർത്ത് ഇളക്കി യോചിപ്പിച്ച് എടുക്കാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ നമുക്ക് ഇത് ഇളക്കി കൊടുത്തതിന് ശേഷം

Easy Summer Drink Recipe

ഇതിലേക്ക് നേരത്തെ അരച്ചു വെച്ചിരിക്കുന്ന ക്യാരറ്റ് കൂടി മിക്സ് ചെയ്തു കൊടുക്കാം. ശേഷം ഒരു ചെറിയ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് നമുക്ക് ഇത്തിൽ ഇട്ട് കൊടുത്ത് മിക്സ് ചെയ്യാം. ഒരു പാനിൽ വെള്ളം എടുത്ത് അതിലേക് എടുത്ത് വെച്ചിരിക്കുന്ന ചവ്വരി ചേർത്ത് അത് ട്രാന്സ്പരെന്റ് നിറം ആകുന്നത് വരെ വേവിച്ച് എടുത്ത ശേഷം നല്ലതുപോലെ കഴുകി എടുത്ത് നമുക്ക് നമ്മുടെ ക്യാരറ്റ് മിക്സിലേക്ക് ചേർത്തു കൊടുക്കണം. ഇനി ഇതിലേക്ക് കസ്കസും ബദാം പൊടിച്ചതും കൂടി ചേർത്ത് കൊടുക്കാം. ഇപ്പോൾ നമ്മുടെ ഡ്രിങ്ക് ഇവിടെ തയ്യാറായിട്ടുണ്ട്. നിങ്ങൾ ഇത് വീട്ടിൽ തീർച്ചയായും പരീക്ഷിച്ചു നോക്കണേ. Easy Summer Drink Recipe Credit : Recipes By Revathi

Read Also : ഇഞ്ചി കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ! ഞൊടിയിടയിൽ അടിപൊളി ടേസ്റ്റിലും മണത്തിലും കിടിലൻ ഇഞ്ചി കറി തയ്യാർ!! | Easy Inji Curry Recipe

മുട്ട കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! കഴിച്ചാലും കഴിച്ചാലും മതിവരില്ല ഈ കിടിലൻ എഗ്ഗ് മഞ്ചൂരിൻ!! | Easy Egg Manchurian Recipe

DrinkDrink RecipeDrinksRecipeRecipe CornerSummer Drink
Comments (0)
Add Comment