വെള്ളയപ്പം പഞ്ഞി പോലെ സോഫ്റ്റ് ആകാൻ ഇങ്ങനെ ചെയ്യൂ! ലക്ഷങ്ങൾ ഏറ്റെടുത്ത പൂവു പോലെ സോഫ്റ്റ് പാലപ്പം റെസിപ്പി!! | Easy Vellayappam Recipe

About Easy Vellayappam Recipe

Easy Vellayappam Recipe : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് വെള്ളേപ്പം. വെള്ളേപ്പം ഉണ്ടാക്കുന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിട്ടാണ് ഇപ്പോഴും പലരും കാണുന്നത്. എന്നാൽ വെള്ളേപ്പം വളരെ സോഫ്റ്റ് ആയും വളരെ രുചികരമായും എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. താഴെപ്പറയുന്ന രീതിയിൽ വെള്ളേയപ്പം ഉണ്ടാക്കിയാൽ ബ്രേക്ക്ഫാസ്റ്റ് സ്ഥിരം നിങ്ങൾ ഈ വെള്ളേയപ്പം ആക്കും ഉണ്ടാക്കുക. പൂ പോലുള്ള വെള്ളയപ്പം വളരെ അനായാസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Ingredients

  1. പച്ചരി – 4 കപ്പ്
  2. യീസ്റ്റ് – 1 ടീ സ്പൂൺ
  3. പഞ്ചസാര – 3/4 കപ്പ്
  4. തേങ്ങ ചിരകിയത് – 2 കപ്പ്
  5. ചോർ – 2 ടേബിൾ സ്പൂൺ
  6. ഉപ്പ് – ആവശ്യത്തിന്
Easy Vellayappam Recipe

Learn How to Make Easy Vellayappam Recipe

പൂ പോലുള്ള വെള്ളയപ്പം തയ്യറാക്കാനായി ആദ്യം തന്നെ പച്ചരി നന്നായി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. പച്ചരി മുങ്ങി കിടക്കുന്ന വിധത്തിൽ വെള്ളം ഒഴിച്ച് ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ അടച്ചുവെക്കുക. ഒരു ചെറിയ ബൗളിൽ ഈസ്റ്റ് ചെറിയ ചൂടുവെള്ളത്തിൽ കുതിരാൻ മാറ്റിവെക്കുക. ഇതിൽ ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് അടച്ചു വെക്കുക. പച്ചരി നന്നായി കുതിർന്ന ശേഷം വെള്ളമൂറ്റി കളഞ്ഞ് ഒരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് പഞ്ചസാര, തേങ്ങ ചിരകിയത്, ചോറ് എന്നിവ കൂടിയിട്ട് നന്നായി ഇളക്കുക. ശേഷം കുറേശ്ശെ എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളവും കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇതിലേക്ക് നേരത്തെ മാറ്റി വെച്ചിരുന്ന ഈസ്റ്റിന്റെ മിക്സ് കൂടി ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഈ ഒരു വെള്ളയപ്പത്തിന്റെ ബാറ്റർ കുറഞ്ഞത് നാലു മണിക്കൂർ അടച്ചു വെക്കുക.

Easy Vellayappam Recipe

നാലു മണിക്കൂറിനു ശേഷം ഒരു വെള്ളേപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് വെള്ളപ്പം ചുട്ടെടുക്കാവുന്നതാണ്. തീ വളരെ കുറച്ചുവെക്കാൻ ശ്രദ്ധിക്കുക. അങ്ങിനെ പൂ പോലുള്ള വെള്ളയപ്പം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വിശദമായി തന്നെ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ തന്നെ വെള്ളേപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ. Easy Vellayappam Recipe Credit : Rathna’s Kitchen

Read Also : വെണ്ടയ്ക്ക കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! എന്റമ്മോ എന്താ രുചി! മീൻ വറുത്തത് ഇനി മറന്നേക്കൂ! | Easy Vendakka Fry Recipe

നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇതുപോലെ ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും മതിവരാത്ത എണ്ണയില്ലാ പലഹാരം!! | Easy Kalathappam Recipe

AppamAppam RecipeBreakfastBreakfast RecipeRecipeRecipe CornerVellayappamVellayappam Recipe
Comments (0)
Add Comment