ചായക്കടയിൽ ഒക്കെ കിട്ടുന്ന അതേ രുചയിൽ ഉള്ളിവട നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ, കിടിലൻ ആണ് | ulli vada

About ulli vada

വൈകുന്നേരം ചായക്ക് കഴിക്കാൻ ആയി നല്ല സൂപ്പർ മൊരിഞ്ഞ ഉള്ളിവട വേഗത്തിൽ ഉണ്ടാക്കാം. ഉള്ളി വട ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് നോക്കാം. ഉണ്ടാക്കിയ ഉടനെ ചൂടോടുകൂടി കഴിക്കാൻ വളരെ ടേസ്റ്റിയായ ഉള്ളിവട റെസിപിയാണിത്.

Ulli Vada

ingredients

  • സവാള – 4 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • പെരുംജീരകം – 1 ടീ സ്പൂൺ
  • പച്ച മുളക് – 3 എണ്ണം
  • ഇഞ്ചി – 1 ടേബിൾ സ്പൂൺ
  • വേപ്പില
  • മുളക് പൊടി – 2 ടീ സ്പൂൺ
  • മൈദ പൊടി – 6 ടേബിൾ സ്പൂൺ
Ulli Vada

How to make Ulli vada

ഒരു ബൗളിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അറിഞ്ഞു ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് 10 മിനിറ്റ് അടച്ചു വെക്കാം. 10 മിനിറ്റ് ശേഷം സവാളയൊക്കെ നന്നായി വാടിയിട്ടുണ്ടാവും. വെള്ളമെല്ലാം ഊർന്ന് കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് ചേരുവകൾ ചേർത്ത് തുടങ്ങാം.

Ulli Vada

പച്ച മുളക് വട്ടത്തിൽ ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞത് വേപ്പില എന്നിവ ചേർത്ത് കൊടുത്ത് ഇളക്കുക. ഇതിലേക്ക് പെരുംജീരകം മുളകുപൊടി മൈദപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നമുക്ക് പൊരിച്ച് എടുകാം. ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് പൊരിക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് കൊടുക്കുക.

Ulli Vada

ശേഷം ബോൾ ആക്കി അത് കയ്യിന്റെ ഉള്ളിൽ തന്നെ വെച്ച് പരത്തി ഷേപ്പ് ആക്കിയ ശേഷം എണ്ണയിലിട്ട് രണ്ട് സൈഡും ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കാവുന്നതാണ്. തീ കുറച്ച് വെക്കാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ പുറമേയുള്ള സവാളയൊക്കെ കരിഞ്ഞു പോവുകയും ഉള്ളിൽ വേവാതെ ഇരികാനുമുള്ള സാധ്യതയുണ്ട്. Recipe credits: Taste Trips Tips

Read also: തേങ്ങാ ചട്ണി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതാണ് ഹോട്ടലിലെ തൂവെള്ള തേങ്ങ ചട്ണിയുടെ രുചി രഹസ്യം!! | Coconut Chutney Recipe

പഴുത്ത നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം ഠപ്പേന്ന് കാലിയാകും!! | Easy Banana Barfi Recipe

Recipe CornerSnackSnack Recipeulli vadaVeg Recipe
Comments (0)
Add Comment