മുട്ട ഇല്ലാത്ത മുട്ടയപ്പവും കൂടെ കഴിക്കാൻ ടേസ്റ്റി ചിക്കൻ കറിയും ആയാലോ
About Chicken curry Kerala style
മാവ് പുളിക്കാൻ ഒന്നും വെക്കാതെ അരച്ച ഉടനെ ഉണ്ടാക്കി എടുക്കാൻ പറ്റിയ സോഫ്റ്റ് മുട്ടയാപ്പത്തിന്റെ റെസിപിയാണിത്. കൂടെ ഹോട്ടൽ ടേസ്റ്റിൽ ഒരു ചിക്കൻ കറിയും.
Ingredients
- പച്ചരി – 1. 1/2 കപ്പ്
- അരി – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പിരിയൻ മുളക് – 10 എണ്ണം
- കശുവണ്ടി – 15 എണ്ണം
- തക്കാളി – 2 എണ്ണം
- ഇഞ്ചി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- സവാള – 3 എണ്ണം
- പച്ച മുളക് – 3 എണ്ണം
- മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
- മല്ലി പൊടി – 1 ടീ സ്പൂൺ
- ചിക്കൻ മസാല പൊടി – 1. 1/2 ടീ സ്പൂൺ
- പെരുംജീരക പൊടി – 1/4 ടീ സ്പൂൺ
- മല്ലിയില
- കസൂരി മേത്തി
- വേപ്പില
How to make Chicken curry Kerala style
പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളമൊഴിച്ച് മൂന്നുമണിക്കൂർ കുതിരാൻ വെക്കുക. ഇനി ഇതിലെ വെള്ളം ഊറ്റി കളഞ്ഞ ഒരു മിക്സിയിടെ ജാറിൽ ഇട്ട് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്ത് ചോറും ഇട്ടു കൊടുത്തു നന്നായി അരച്ചെടുക്കുക. ഇഡലിയുടെ ബാറ്ററിന്റെ കൺസിസ്റ്റൻസിയിലാണ് നമുക്കിത് വേണ്ടത് അതുപോലെ അരച്ചെടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക.
ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ ഒഴിച്ചു കൊടുത്തു നന്നായി ചൂടായ ശേഷം ഒരു തവി മാവ് എടുത്ത് എണ്ണയിലേക്ക് ഒഴിച്ചുകൊടുക്കുക. പിന്നീട് തീ കുറച്ചു വയ്ക്കുക ശേഷം ഈയൊരു മാവ് ഒരു മിനിറ്റോളം എടുത്താണ് പൊന്തിവരുക. അതിനു ശേഷം മറിച്ചിട്ടു കൊടുത്തു കൂടി വേവിച്ച് കോരിയെടുക്കുക. ഇതു പോലെ തന്നെ ബാക്കിയുള്ള മാവും പൊരിച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് പിരിയാൻ മുളകും കശുവണ്ടിയും ഇട്ടു കൊടുത്ത് റോസ്റ്റ് ചെയ്യുക. ഇതിന് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് തക്കാളിയും ഇട്ടു കൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് പിന്നീട് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ഇതിലേക്ക് പച്ചമുളകും വേപ്പിലയും ഇട്ട് കൊടുത്ത് സവാളയും തക്കാളിയും നന്നായി വെന്തു കഴിയുമ്പോൾ നമുക്ക് അരച്ചു വെച്ചിരിക്കുന്ന പേസ്റ്റ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കാശ്മീരി മുളകുപൊടിയും മല്ലിപ്പൊടി ചിക്കൻ മസാല ചേർത്ത് കൊടുത്തത് എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് ചിക്കനും ഇട്ടു കൊടുത്തു നന്നായി മിക്സ് ചെയ്യാം. ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ചിക്കൻ ഒരു 20 മിനിറ്റ് വരെയും അടച്ചുവെച്ച് വേവിക്കുക. അവസാനമായി മല്ലിയിലയും വേപ്പിലയും കസൂരി മേത്തിയും കൂടി വിതറിക്കൊടുക്കുക. വീഡിയോ കാണൂ. Recipe credits: Fathimas Curry World