വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ചിക്കൻ ഫ്രൈ റെസിപ്പി ഉണ്ടാക്കുന്ന റെസിപ്പി നോക്കാം
About chicken fry masala
പെട്ടെന്ന് ഉണ്ടാക്കുന്നതാണെന്ന് കരുതി ടേസ്റ്റിൽ ഒരു കുറവും വരുന്നില്ല എത്ര കഴിച്ചാലും മതി വരാത്ത ടേസ്റ്റ് ഉള്ള ഒരു ചിക്കൻ ഫ്രൈ റെസിപ്പി ആണിത്. ഈ സിമ്പിൾ ചിക്കൻ ഫ്രൈ റെസിപ്പിക്ക് എന്തൊക്കെയാണ് ആവശ്യമായി വരുന്ന ചേരുവകൾ എന്ന് നോക്കാം.
Ingredients
- ചിക്കൻ – 1/2 കിലോ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- ഇടിച്ച മുളക് – 3/4 ടീ സ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് – 1. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കോൺ ഫ്ലോർ – 1 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
How to make chicken fry masala
ആദ്യം തന്നെ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തു വെക്കുക. ഇനി ഒരു ബൗളിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടി ഇടിച്ച മുളകും വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ഇട്ടുകൊടുത്ത് എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് നന്നായി ചിക്കനിൽ മസാല തേച്ചുപിടിപ്പിക്കുക. ഇത് ഇപ്പോൾ തന്നെ നിങ്ങൾക്ക് പൊരിച്ചെടുക്കാം ഇല്ലെങ്കിൽ കുറച്ചു നേരം റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം പൊരിച്ചെടുക്കാവുന്നതാണ്.
ചിക്കൻ പൊരിക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് നന്നായി ചൂടാക്കി കഴിഞ്ഞ ശേഷം ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി അതിലേക്ക് വെച്ചുകൊടുക്കുക. ഇനി ഇത് നന്നായി നന്നായി മൊരിയുന്നത് വരെ മറിച്ചും തിരിച്ചും ഇട്ട് കൊടുത്ത് ചിക്കൻ പൊരിച്ചു കോരി എടുക്കുക. ചിക്കൻ ആവശ്യത്തിന് വെന്ത് കഴിയുമ്പോൾ നമുക്ക് പാനിൽ നിന്ന് മാറ്റി ഒരു പ്ലേറ്റിലേക്ക് സെർവ് ചെയ്യാവുന്നതാണ്. വീഡിയോ കാണൂ. Recipe credits: Kannur kitchen