വളരെ എളുപ്പത്തിൽ ചിക്കൻ വരട്ടിയതു ഉണ്ടാക്കിയാലോ, കിടിലൻ ടേസ്റ്റ് ആണുട്ടോ
About chicken roast recipe
അതികം പണി ഒന്നുമില്ലാതെ പെട്ടന് ഒരു ടേസ്റ്റി ചിക്കൻ വരട്ട് റെസിപി ഉണ്ടാകാം. സവാള അറിയാൻ ഒന്നും നിൽക്കണ്ടാത്ത ഒരു ചിക്കൻ വരട്ട് റെസിപിയാണിത്. (chicken roast recipe)
Ingredients
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപൊടി
- തൈര് – 3 ടീ സ്പൂൺ
- ചിക്കൻ – 1 കിലോ
- ചെറിയ ജീരകം – 1/2 ടീ സ്പൂൺ
- വലിയ ജീരകം – 1 ടീ സ്പൂൺ
- കുരുമുളക് – 3 ടീ സ്പൂൺ
- മുഴുവൻ മല്ലി – 4 ടീ സ്പൂൺ
- ഇടിച്ച മുളക് – 1/2 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 2 ടീ സ്പൂൺ
- വെളുത്തുള്ളി – 3 എണ്ണം
- നെയ്യ് – 1 ടീ സ്പൂൺ
- ശർക്കര
How to make chicken roast recipe
ഒരു ബൗളിലേക്ക് ഉപ്പ് തൈര് മഞ്ഞൾ പൊടി എന്നിവ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കഴുകി വൃത്തിയാക്കി ചിക്കൻ ഇട്ട് കൊടുത്തു ഇളക്കി അടച്ചു വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചെറിയ ജീരകം വലിയ ജീരകം കുരുമുളകും മുഴുവൻ മല്ലി എന്നിവ ഇട്ട് കൊടുത്തു നന്നായി റോസ്റ്റ് ചെയ്ത ശേഷം ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
ഇനി ഒരു ബൗളിൽ കശ്മീരി മുളകു പൊടി കുറച്ച് വെള്ളത്തിൽ കലക്കിയത് കൂടി ഒഴിച്ചു കൊടുക്കുക. കൂടെത്തന്നെ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇട്ടു കൊടുത്തു നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ഒരു കടായി അടുപ്പിൽ വെച്ച് അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തു ചിക്കൻ അതിലേക്ക് ഇട്ടു കൊടുത്തു കുറച്ച് വേപ്പിലയും ഇട്ട് നന്നായി പൊരിക്കുക.
ഇനി ഇതും ഒരുവിധം പൊരിച്ചു കഴിയുമ്പോഴേക്കും നമുക്ക് നമ്മുടെ മസാല അതിലേക്ക് ഒഴിച്ച് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടച്ചുവെച്ച് ചിക്കൻ നന്നായി വേവിക്കുക. അവസാനം കുറച്ച് ശർക്കര കൂടി ഇട്ടു കൊടുക്കാവുന്നതാണ്. Recipe credit: Ayesha’s Kitchen