ഹോട്ടലിലെ മുട്ടക്കറി ഉണ്ടാക്കാം അതിലും ഇരട്ടി രുചിയിൽ! ഇങ്ങനെ മുട്ടക്കറി ഉണ്ടാക്കിയാൽ ഗ്രേവിക്ക് പോലും ഉഗ്രൻ ടേസ്റ്റ് ആണേ!! | Easy Egg Curry
About Easy Egg Curry
Easy Egg Curry : ഹോട്ടലിൽ കിട്ടുന്ന അതേ രീതിയിൽ നമുക്ക് വീട്ടിൽ ഒരു മുട്ടക്കറി ഉണ്ടാക്കിയാലോ? വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു മുട്ടക്കറിയുടെ റെസിപ്പി ആണിത്. ചോറിന്റെയും അതുപോലെ തന്നെ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെയും വളരെ നല്ല കോംബോ ആയ ഈ ഒരു മുട്ടക്കറി ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
Ingredients
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- സവാള – 2 എണ്ണം
- പച്ച മുളക് – 3 എണ്ണം
- വേപ്പില
- വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
- തക്കാളി – 2 എണ്ണം
- മല്ലി പൊടി – 1 ടേബിൾ സ്പൂൺ
- മുളക് പൊടി – 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- മുട്ട – 5 എണ്ണം
- ഗരം മസാല പൊടി – 1/4 ടീ സ്പൂൺ
How to Make Easy Egg Curry
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് കൊടുത്ത് വഴറ്റുക. ശേഷം ഇതിലേക്ക് നടുകെ കീറിയ പച്ചമുളക് ചേർത്തു കൊടുത്ത് വേപ്പിലയും ചേർത്തു കൊടുത്ത് ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് തക്കാളി ഉടയുന്ന വരെ അടച്ചു വെച്ച് വേവിക്കുക.
തക്കാളി നന്നായി ഉടന്നു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടി, മുളകു പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ വഴറ്റുക. ഇനി ഈ മിക്സിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച് കഴിയുമ്പോൾ ഇതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനമായി ഗരം മസാലയും വേപ്പിലയും ചേർത്തു കൊടുത്തു ഒന്നു കൂടി മിക്സ് ചെയ്തു അടുപ്പിൽ നിന്ന് നമുക്ക് മുട്ടക്കറി ഇറക്കി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Easy Egg Curry Credit : Kannur kitchen