ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടി ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ രുചി ആകും!! | Easy Meat Masala Recipe

0

About Easy Meat Masala Recipe

Easy Meat Masala Recipe : നോൺവെജ് കുക്ക് ചെയ്യാൻ ആവശ്യമായ മസാലപ്പൊടിയും ഇനി വീട്ടിൽ തന്നെ നിഷ്പ്രയാസം തയ്യാറാക്കാം. കടകളിൽ നിന്ന് മീറ്റ് മസാല വാങ്ങിക്കുന്നതിന് പകരം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മസാലപ്പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇനി മുതൽ നിങ്ങൾ ഉണ്ടാക്കുന്ന ചിക്കൻ, ബീഫ്, മട്ടൻ ഏതു നോൺവെജ് ആയാലും ഈ ഒരു മസാല പൊടി കൂട്ടി നോക്കൂ. അതിന്റെ ടേസ്റ്റ് ഒരു പടി മുന്നിൽ തന്നെ ആയിരിക്കും.

വീടുകളിൽ നിന്നും മാറി ജോലിക്കും പഠനാവശ്യങ്ങൾക്കും പോകുന്നവർക്ക് വളരെ എളുപ്പത്തിൽ നമുക്ക് വിശ്വസിച്ച് തയ്യാറാക്കി കൊടുത്തു വിടാൻ കൂടി സാധിക്കുന്ന ഒരു മസാല പൊടിയാണിത്. ഒട്ടും മായം ചേർക്കാത്ത പൊടി ആയതുകൊണ്ട് തന്നെ കുട്ടികൾക്കും നല്ലതാണ്. അപ്പോൾ എങ്ങിനെയാണ് ഈ മസാല പൊടി തയ്യാറാക്കുന്നത് എന്ന് നോക്കാം. രുചികരമായ ഈ മീറ്റ് മസാല ഉണ്ടാക്കാനായിട്ട് ആവശ്യമുള്ള ചേരുവകൾ എന്തൊക്കെയാണ് എന്ന് താഴെ കൊടുത്തിട്ടുണ്ട്.

Easy Meat Masala Recipe
Easy Meat Masala Recipe

Ingredients

  1. മല്ലി – 1 കിലോ
  2. ഉണക്കമുളക് – 400 ഗ്രാം
  3. പെരുംജീരകം – 50ഗ്രാം
  4. വേപ്പില
  5. സർവ്വസുഗന്ധി ഇല – 8 എണ്ണം
  6. മഞ്ഞൾ – 50 ഗ്രാം

Learn How to Make Easy Meat Masala Recipe

മായമില്ലാത്ത മീറ്റ് മസാല വീടുകളിൽ തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് കഴുകി ഉണക്കിയ മല്ലി, ഉണക്കമുളക്, പെരിഞ്ചീരകം, വേപ്പില, സർവസുഗന്ധി ഇല എന്നിവയിട്ട് നന്നായി മിക്സ് ചെയ്യുക. ഇതൊരു അടുപ്പിലേക്ക് വെച്ച് നന്നായി ചൂടാക്കുക. തീ വളരെയധികം കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. തീ കൂട്ടി വച്ചാൽ എല്ലാം വളരെ പെട്ടെന്ന് കരിഞ്ഞു പോകുവാൻ സാധ്യത കൂടുതലാണ്. കുറച്ചുനേരം നന്നായി ഇളക്കി അത് വറുത്തെടുക്കുക.

Easy Meat Masala Recipe
Easy Meat Masala Recipe

ഇലകളെല്ലാം വറുത്ത് പൊടിയുന്ന രീതി ആകുന്നത് വരെ ഇളക്കുക. അവസാനം ഇതിലേക്ക് മഞ്ഞൾ കൂടിയിട്ട് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. ചൂടാറിയ ശേഷം ഇത് കുറേശ്ശെ എടുത്ത് മിക്സി ജാറിൽ ഇട്ട് പൊടിച്ചെടുത്താൽ മസാല പൊടി റെഡി. ഇത് നമുക്ക് കുറെ നാൾ സ്റ്റോർ ചെയ്തു വെക്കാവുന്നതാണ്. ഇങ്ങനെ നേരത്തെ തന്നെ തയ്യാറാക്കി വെക്കുമ്പോൾ നമ്മുടെ അടുക്കളയിലെ ജോലികൾ എളുപ്പമായി തീർക്കാൻ സാധിക്കും. എങ്ങിനെയാണ് ഈ മീറ്റ് മസാല തയ്യാറാക്കുന്നത് എന്ന് വീഡിയോ കണ്ടു വിശദമായി മനസ്സിലാക്കാവുന്നതാണ്. Easy Meat Masala Recipe Credit : Fathima Tips And Tricks

Read Also : മുട്ട ചേർക്കാത്ത കിടിലൻ മുട്ടയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 2 ചേരുവകൾ കൊണ്ട് 2 മിനിറ്റിൽ മുട്ടയപ്പം റെഡി!! | Easy Muttayappam Recipe

ഉള്ളി കൊണ്ട് ഇതുപോലെ കറി ഉണ്ടാക്കി നോക്കൂ! ഈ ഒരു കറി ഉണ്ടെങ്കിൽ പിന്നെ ചോറു കഴിക്കാൻ വേറെ ഒന്നും വേണ്ട!! | Easy Garlic Onion Curry Recipe

Leave A Reply

Your email address will not be published.