ഹോട്ടൽ രുചിയിൽ ഗോബി മഞ്ചൂറിയൻ ഉണ്ടാക്കിയാലോ, അടിപൊളി ടേസ്റ്റ് ആണുട്ടോ
About gobi manchurian gravy
ഇനി കോളിഫ്ലാവർ കിട്ടുമ്പോൾ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കു. ഗോബി മഞ്ചൂറിയൻ ഹോട്ടലിൽ കിട്ടുന്നതിലും രുചിയിൽ നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാകാം.
Ingredients
- മൈദ പൊടി – 3 ടേബിൾ സ്പൂൺ
- കോൺ ഫ്ലോർ – 1 ടേബിൾ സ്പൂൺ
- കടല പൊടി – 1 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- മുളക് പൊടി
- ഉപ്പ് – ആവശ്യത്തിന്
- സോയ സോസ്
- കോളി ഫ്ലവർ
- ഓയിൽ
- സവാള
- വെളുത്തുള്ളി – 5 എണ്ണം
- കാപ്സികം
- ടൊമാറ്റോ സോസ് – 4 ടേബിൾ സ്പൂൺ
How to make Gobi Manchurian gravy
ഒരു ബൗളിലേക്ക് മൈദ പൊടി കോൺഫ്ലോർ കടല പൊടി കുരുമുളകു പൊടി മുളകു പൊടി ആവശ്യത്തിന് ഉപ്പ് സോയ സോസ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടു കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചു വെക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കോളിഫ്ലവർ ഇട്ട് കൊടുത്ത് പൊരിച്ചു കോരുക. ഇനി അതേ എണ്ണയിലേക്ക് കുറച്ച് എണ്ണ മാറ്റിയ ശേഷം ഇതിലേക്ക് ക്യൂബ്സ് ആയി കട്ട് ചെയ്തു വച്ചിരിക്കുന്ന സവാളയും ക്യാപ്സിക്കവും ഇട്ടു കൊടുത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് സോയാസോസും ടൊമാറ്റോ സോസും അതു പോലെ തന്നെ കുരുമുളകു പൊടിയും ഇട്ടു കൊടുക്കുക.
ഇനി നമ്മൾ പൊരിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇതിലേക്ക് ഇട്ടു കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് കൊടുക്കുക. ഒരു ചെറിയ ബൗളിൽ വെള്ളത്തിൽ കോൺഫ്ലോർ കലക്കിയത് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച ശേഷം തിളപ്പിച്ച് എടുക്കുക. അവസാനമായി ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും കൂടി ഇട്ട് കൊടുത്ത ശേഷം നമുക്ക് തീ ഓഫാക്കാവുന്നതാണ്.
Recipe credits: കുട്ടി പാചക കലവറ