വളരെ സിമ്പിൾ ആയി പാൽപ്പായസം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം, നല്ല രുചിയാണ്‌ട്ടോ
About pal payasam
ഏറ്റവും കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ ടേസ്റ്റി ആയ ഒരു പാൽപ്പായസം ഉണ്ടാക്കുന്നത് കണ്ടാലോ. പായസം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവാൻ സാധ്യതയില്ല. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പായസം. ഈ ഒരു പായസം ഉണ്ടാക്കാനായി നമുക്ക് വളരെ കുറഞ്ഞ സമയവും ചേരുവകളും മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
Ingredients
- പുഴുക്കൽ അരി – 1/2 കപ്പ്
- വെള്ളം – 2 കപ്പ്
- പാൽ – 2 കപ്പ്
- പഞ്ചസാര – 1/2 കപ്പ്
- ഉപ്പ് – 1 നുള്ള്
How to make pal payasam
ആദ്യം തന്നെ പുഴുക്ൽ അരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇതൊരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് രണ്ട് കപ്പ് വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് അടച്ചു വെച്ച് വേവിക്കുക. അരി വേവാനായി കുറഞ്ഞത് ഒരു 30 മുതൽ 35 മിനിറ്റ് വരെ എടുക്കും.
അരി നന്നായി വെന്തു കഴിഞ്ഞ ശേഷം ഇത് തുറന്നു വച്ച് ഇതിലെ ബാക്കിയുള്ള വെള്ളം നമുക്ക് വറ്റിച്ച് എടുക്കാം. ഇതേ സമയം നമുക്ക് കുറച്ച് ഉപ്പ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ്. വേറൊരു പാത്രത്തിൽ രണ്ട് കപ്പ് പാല് തിളപ്പിക്കാൻ വയ്ക്കുക. പാല് നന്നായി ചൂടായി കഴിയുമ്പോൾ നമുക്ക് ഇത് വേവിച്ചു വച്ചിരിക്കുന്ന അരിയിലേക്ക് ഒഴിച്ചു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കാം.
10 മുതൽ 15 മിനിറ്റ് വരെ പാല് നന്നായി കുറുക്കിയ ശേഷം ഇതിലേക്ക് പഞ്ചസാര കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ്. മധുരം നിങ്ങളുടെ ആവശ്യത്തിനനുസരണം ഇട്ടു കൊടുക്കാവുന്നതാണ്. ഇനി തീ ഓഫ് ആക്കി പായസം ചൂടോടെ വിളമ്പുക. വീഡിയോ കാണൂ. Recipe credits: Easy Tips Kitchen