ഇറച്ചി കറിയുടെ അതേ ടേസ്റ്റിൽ നമുക്ക് സോയാചങ്ക്സ് കൊണ്ട് ഒരു അടിപൊളി ടേസ്റ്റി കറി ഉണ്ടാക്കിയാലോ| soya chunks recipe
About soya chunks recipe
നോട്ടത്തിലും അതുപോലെതന്നെ രുചിയിലും ഇറച്ചിക്കറി പോലെ തന്നെ തോന്നുന്ന ഒരു അടിപൊളി സിമ്പിൾ സോയ ചങ്ക്സ് കറിയുടെ റെസിപ്പി ആണിത്. സോയ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകുന്ന രീതിയിലുള്ള ഒരു സൂപ്പർ ടേസ്റ്റി കറി നോക്കാം
Ingredients
- സോയ – 1 കപ്പ്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടീ സ്പൂൺ
- പച്ച മുളക് – 6 എണ്ണം
- സവാള – 2 എണ്ണം
- തക്കാളി – 1 എണ്ണം
- വേപ്പില
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
- മല്ലി പൊടി – 3 ടീ സ്പൂൺ
- ഗരം മസാല പൊടി – 1/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ
- ചെറിയുള്ളി – 1/4 കപ്പ്
- തേങ്ങ ചിരകിയത് – 1/4 കപ്പ്
How to make soya chunks curry
കഴുകിയ സോയ ചങ്ക്സ് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചു അതിലെ വെള്ളമെല്ലാം പിഴിഞ്ഞ് കളഞ്ഞ ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ചെറുതായി നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള പച്ചമുളക് വേപ്പില ഇഞ്ചി വെളുത്തുള്ളി ചതച്ചത് കുരുമുളകുപൊടി ഗരംമസാല മുളകുപൊടി കാശ്മീരി മുളകുപൊടി മല്ലിപ്പൊടി എന്നിവ ഇട്ടുകൊടുത്ത് കൂടെ തന്നെ ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ചു കൊടുത്ത് കൈകൊണ്ടുതന്നെ നന്നായി കുഴച്ചെടുത്ത് ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്ത് രണ്ട് വിസിൽ വേവിക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ ചെറിയുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും വേപ്പിലയും ഇട്ട് നന്നായി വഴറ്റുക. കൂടെ തന്നെ വറ്റൽമുളകും ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് കാശ്മീരി മുളകുപൊടി കുരുമുളകുപൊടിയും മല്ലിപ്പൊടി എന്നിവയും ഇട്ടുകൊടുത്ത് നന്നായി വഴറ്റുക.
ശേഷം തേങ്ങ വറുത്തത് മിക്സിയുടെ ജാറിൽ ഇട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതും കൂടി ഇട്ടുകൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന സോയ ഇട്ടുകൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. ഇനി കറി നന്നായി വറ്റിച്ചെടുത്ത ശേഷം ഇതിലേക്ക് ഗരം മസാലയും വേപ്പിലയും കൂടി ഇട്ടു കൊടുത്ത് തീ ഓഫ് ആകാവുന്നതാണ്. Recipe credits: Kavya’s HomeTube Kitchen