ഇറച്ചി കറി മാറി നിൽക്കും ഈ ഒരു സോയ കറിയുടെ മുമ്പിൽ. ചോറിനും ചപ്പാത്തിക്കും ഒപ്പം അടിപൊളി ആണ്
About soya chunks recipe
സോയ ചങ്ക്‌സ് ഇത്രയും ടേസ്റ്റി ആയി ഉണ്ടാകാൻ സാധിക്കുമെന്ന് അറിഞ്ഞാൽ നിങ്ങൾ സ്ഥിരമായി ഇത് തന്നെ ഉണ്ടാകുകയൊള്ളു.
Ingredients
- സോയ ചങ്ക്‌സ് – 1 കപ്പ്
- സവാള – 1 എണ്ണം
- തക്കാളി – 1 എണ്ണം
- വേപ്പില
- ഇഞ്ചി
- പച്ച മുളക്
- വെളുത്തുള്ളി
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1. 1/2 ടേബിൾ സ്പൂൺ
- ഗരം മസാല പൊടി – 1/2 സ്പൂൺ
- പെരുംജീരക പൊടി – 1/2 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഉലുവ
- പേരും ജീരകം
- വറ്റൽ മുളക്
- മല്ലിയില
- കുരുമുളക് പൊടി
How to make soya chunks
ആദ്യം തന്നെ സോയ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ബൗളിലേക്ക് മാറ്റി ഈ ഒരു ബൗളിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുത്ത് 15 മിനിറ്റ് വരെ കുതിരാൻ വയ്ക്കുക. ഒരു കുക്കർ എടുത്ത് അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും തക്കാളി അരിഞ്ഞതും വേപ്പിലയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഒരുമിച്ചിട്ട് ചതച്ചതും ചേർത്തു കൊടുക്കുക.
കൂടെ തന്നെ മുളകു പൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി പെരുംജീരക പൊടി ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് നമ്മൾ കുതിരാൻ വച്ചിരിക്കുന്ന സോയാചങ്ക്സ് കൂടി വെള്ളത്തോടുകൂടി തന്നെ ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഇത് ചെറിയ തീയിൽ വച്ച് നാല് വിസിൽ വരെ വേവിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് ഉലുവ ചേർത്ത് കൊടുക്കുക.
കൂടെ തന്നെ പെരുംജീരകം ഇട്ട് പൊട്ടിച്ചു കഴിയുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞിരിക്കുന്ന സവാളയും മല്ലിയിലയും വേപ്പിലയും കുറച്ചു മഞ്ഞൾ പൊടിയും കുരുമുളകു പൊടിയും വറ്റൽമുളകും ചേർത്ത് നന്നായി മൂപ്പിച്ച ശേഷം ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന സോയ കറി ഒഴിച്ചു കൊടുത്ത് നിങ്ങൾക്ക് ആവശ്യമുള്ളത്രയും വറ്റിച്ചെടുക്കുക. വീഡിയോ കാണൂ. recipe credits: Shahanas Recipes