വെജിറ്റബിൾ ബിരിയാണി ഇഷ്ടമില്ലെന്ന് പറയുന്നവർക്ക് ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തുകൊടുക്ക. അവരും ഈ ഒരു ബിരിയാണിയുടെ ഫാനായി മാറും
About veg biryani
വളരെ ടേസ്റ്റിയായി വെജിറ്റബിൾ ബിരിയാണി നമുക്ക് എങ്ങനെയാണ് പച്ചക്കറി ബിരിയാണി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈയൊരു ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. (veg biryani recipe)
Ingredients
- ബസുമതി അരി – 1. 1/2 കപ്പ്
- ക്യാരറ്റ്
- കോളി ഫ്ലവർ
- ബീൻസ്
- ഉരുളകിഴങ്ങ്
- ഗ്രീൻ പീസ്
- സവാള – 2 എണ്ണം
- പച്ച മുളക് 4 എണ്ണം
- ഓയിൽ
- ഒണക്ക മുന്തിരി
- കശുവണ്ടി
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- ഷാ ജീരകം
- ഏലക്ക
- ഗ്രാമ്പു
- പട്ട
- ബേ ലീഫ്
- നാരങ്ങ
- മുളക് പൊടി – 1 സ്പൂൺ
- മല്ലി പൊടി – 1/4 ടീ സ്പൂൺ
- ഗരം മസാല
- ചിക്കൻ മസാല
- മല്ലിയില
- പുതിനയില
- തൈര് – 1/2 കപ്പ്
How to make veg biryani
ആദ്യം തന്നെ അരി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളത്തിൽ കുതിരാൻ 15 മിനിറ്റ് വയ്ക്കുക. ശേഷം 15 മിനിറ്റ് കഴിയുമ്പോൾ ഒരു അരിപ്പയിലേക്ക് ഇട്ട് വെള്ളം ഊറ്റി കളയുക. ഇനി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് ഉണക്ക മുന്തിരിയും കശുവണ്ടിയും ഇട്ട് വറുത്തെടുക്കുക. ശേഷം അത് വറുത്ത് കോറി കഴിയുമ്പോൾ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് കൂടിയിട്ട് കൊടുത്ത് വറുത്ത് കോരി മാറ്റിയശേഷം ഇതേ എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ് ബീൻസ് കോളിഫ്ലവർ ഉരുള കിഴങ്ങ് ഗ്രീൻ പീസ് ഇട്ട് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
വെള്ളമൊഴിച്ചു പച്ചക്കറികൾ വെന്തുകഴിയുമ്പോൾ ഇത് വെള്ളത്തിൽ നിന്ന് കോരി മാറ്റി ബിരിയാണി ദം ചെയ്യുന്ന പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പച്ചക്കറി വേവിച്ച അതെ വെള്ളത്തിലേക്ക് കുറച്ചുകൂടി വെള്ളം ഒഴിച്ച ശേഷം അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക ഓയിൽ ആവശ്യത്തിന് ഉപ്പ് നാരങ്ങ നീർ എന്നിവ ഇട്ട് കൊടുത്ത് അതിലേക്ക് അരി ഇട്ടു കൊടുക്കുക. ബിരിയാണി ദം ചെയ്യുന്ന പാത്രത്തിലേക്ക് പച്ചക്കറികൾ ഇട്ടശേഷം ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന സവാളയും കശുവണ്ടി ഉണക്കമുന്തിരിയിൽ നിന്ന് കുറച്ച് ഇട്ടു കൊടുക്കുക.
കൂടെ തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുളകുപൊടി ഗരം മസാല മഞ്ഞൾപ്പൊടി മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് നാരങ്ങാനീര് എന്നിവ ചേർത്ത് കൊടുത്ത് കൂടെ തന്നെ തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം താഴത്തെ ലെയറായി ഇത് സെറ്റ് ചെയ്യുക. ഇതിനു മുകളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അരി ഇട്ടുകൊടുക്കുക പിന്നീട് സവാള പൊരിച്ചതും കശുവണ്ടി മുന്തിരിയും ഇട്ടുകൊടുത്തു അടച്ചുവെച്ച് 15 മിനിറ്റ് ദം ചെയ്യുക. ദം ചെയ്യുമ്പോൾ അടി കട്ടിയുള്ള ഒരു പാൻ താഴേക്ക് വച്ചുകൊടുത്ത് അതിനുമുകളിൽ ബിരിയാണിയുടെ പാത്രം വെച്ച് കൊടുക്കുക പിന്നീട് ലോ ഫ്ലെയിമിൽ വച്ച് വേണം ദം ഇട്ടു കൊടുക്കാൻ. വീഡിയോ കാണൂ
Recipe credits: Chinnu’s Cherrypicks