ബേക്കറികളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വളരെ രുചികരമായി അതുപോലെതന്നെ ക്രിസ്‌പിയുമായ അച്ചപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം
About achappam
പൊതുവേ നമ്മുടെ വീട്ടിൽ ഉണ്ടാക്കുമ്പോൾ അച്ചപ്പം ശരിയാവാറില്ല. ഇനി മുതൽ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ കറക്റ്റ് ആയി തന്നെ നിങ്ങൾക്ക് അച്ചപ്പം വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും. ഈ അച്ചപ്പം ഉണ്ടാക്കി കുറെ നാൾ വരെ നമുക്ക് കേട് വരാതെ എയർ ടൈറ്റ് ആയ ജാറിൽ സൂക്ഷിച്ചു വെക്കാനും സാധിക്കും.
Ingredients
- പച്ചരി – 1. 1/2 കപ്പ്
- തേങ്ങ പാൽ – 1. 1/2 കപ്പ്
- മുട്ട – 1 എണ്ണം
- പഞ്ചസാര – ആവശ്യത്തിന്
- കറുത്ത എള്ള് – 1 ടേബിൾ സ്പൂൺ
- വെളുത്ത എള്ള് – 1 ടേബിൾ സ്പൂൺ
How to make achappam
പച്ചരി കഴുകി വൃത്തിയാക്കിയ ശേഷം ആറു മണിക്കൂറെങ്കിലും കുതിർക്കാൻ വെള്ളമൊഴിച്ചു വെക്കുക. ഇനി കുതിർന്ന പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചു കൊടുത്തു നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ബാക്കിയുള്ള പച്ചരിയും മുട്ടയും പാലും കൂടി വീണ്ടും മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് ഒരു ബൗളിലേക്ക് ഒഴിച്ചുകൊടുക്കുക.
ഇനി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ബാക്കി തേങ്ങാപ്പാൽ കൂടി ഒഴിച്ചു കൊടുത്തു ഇനി ഇതിലേക്ക് കറുത്ത എല്ലും വെളുത്ത എല്ലും ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
ഒരു കടായി അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ അച്ചപ്പത്തിന്റെ അച്ച് എണ്ണയിൽ മുക്കി പിന്നീട് മാവിൽ മുക്കി വീണ്ടും എണ്ണയിലേക്ക് വെച്ചുകൊടുത്തു അച്ചപ്പം പൊരിച്ചെടുക്കുക. മാവിൽ മുക്കുമ്പോൾ മുക്കാൽ ഭാഗം മാത്രം മുക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ തിരിച്ച് എണ്ണയിലേക്ക് മാവ് ഇട്ടുകൊടുക്കുമ്പോഴും അച്ച് ചതിയുടെ അടിഭാഗം മുട്ടാതെ ശ്രദ്ധിക്കുക. ഓരോ വട്ടവും എണ്ണയിൽ മുക്കിയശേഷം മാത്രം അച്ചപ്പത്തിന്റെ അച്ച് മാവിൽ മുക്കുക. Recipe credits: Mia kitchen