ബാക്കിവന്ന കുറച്ചു ചോറ് മതി മൊരുമൊരാ മൊരിഞ്ഞ അടിപൊളി വട റെഡി! ചായ അരിപ്പ കൊണ്ട് കിടിലൻ വട!! | Easy Leftover Rice Snack Recipe
About Easy Leftover Rice Snack Recipe
Easy Leftover Rice Snack Recipe : വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായി ഉഴുന്നു ഒന്നും വെള്ളത്തിലിടാതെ തന്നെ ഒരു വട ഉണ്ടാക്കി നോക്കാം. ബാക്കി വന്ന ചോറ് വെച്ച് നമുക്ക് കറുമുറാ ഇരിക്കുന്ന ഒരു അടിപൊളി വട ഉണ്ടാക്കാൻ സാധിക്കും. ഈ വട ഉണ്ടാക്കാൻ ഉഴുന്നു വെള്ളത്തിൽ കുതിർക്കാൻ ഇടേണ്ട ആവശ്യം വരുന്നില്ല. ബാക്കി വന്ന ചോറ് കൊണ്ട് ഈ അടിപൊളി വട ഉണ്ടാക്കാം. ഈ കിടിലൻ വട ഉണ്ടാക്കുവാൻ ആവശ്യമായിട്ടുള്ള ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്. അപ്പോൾ എങ്ങിനെയാണ് ബാക്കി വന്ന ചോറ് കൊണ്ട് വട ഉണ്ടാക്കുന്നത് എന്ന് നോക്കാം.
Ingredients
- ചോർ – 1 കപ്പ്
- തൈര് – 2 ടേബിൾ സ്പൂൺ
- സവാള – 1 എണ്ണം
- പച്ച മുളക് – 1 എണ്ണം
- കറിവേപ്പില
- മല്ലിയില
- ചെറിയ ജീരകം – 1 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- അരി പൊടി – 2 സ്പൂൺ
- മൈദ പൊടി – 1 സ്പൂൺ
Learn How to Make Easy Leftover Rice Snack Recipe
ഒരു മിക്സിയുടെ ജാറിലേക്ക് ചോറും തൈരും ആവശ്യത്തിന് വെള്ളവും കൂടിയിട്ട് നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും വേപ്പിലയും മല്ലിയിലയും ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് ചെറിയ ജീരകവും അരി പൊടിയും മൈദ പൊടിയും കൂടിയിട്ട് മിക്സ് ആക്കി ഒരു മാവാക്കി എടുക്കുക. അടുപ്പിൽ ഒരു ചട്ടി വെച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കുക.
ഒരു ചായയുടെ അരിപ്പ എടുത്ത് അത് വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുക. ശേഷം അരിപ്പ മറിച്ച് പിടിച്ചു അതിലേക്ക് കുറച്ചു മാവെടുത്തു വച്ചുകൊടുക്കുക. ശേഷം ഇതൊന്നു പരത്തി അതിന്റെ നടുക്കായി ഒരു ദ്വാരമിട്ടു കൊടുത്ത് വടയുടെ ഷേപ്പ് ആക്കി എടുക്കുക. ഇത് ചൂടായി എണ്ണയിലേക്ക് ഇട്ട് മറിച്ചും തിരിച്ചും ഇട്ട് പൊരിച്ചു എടുക്കുക. അഞ്ചു മിനിറ്റിനുള്ളിൽ വട തയ്യാറായി. സാമ്പാർ അല്ലെങ്കിൽ ചമ്മന്തിയുടെ കൂടെ ചൂടോടെ കഴിക്കാവുന്നതാണ്. Easy Leftover Rice Snack Recipe Credit : E&E Kitchen