ഇനിമുതൽ ചിക്കൻ 65 കഴിക്കാൻ വേണ്ടി ഹോട്ടലുകളിൽ പോകേണ്ട ആവശ്യമില്ല
About chicken 65 recipe
സിമ്പിൾ ആയി ചിക്കൻ 65 ടേസ്റ്റ് റസ്റ്റോറൻസ് സ്റ്റൈലിൽ തന്നെ എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇതിനെ ആവശ്യമായ ചേരുവകൾ നമ്മുടെ വീടുകളിൽ സ്ഥിരമായി കിട്ടുന്നത് തന്നെയാണ്.
Ingredients
- ചിക്കൻ – 1 കിലോ
- കാശ്മീരി മുളക് പൊടി – 2. 1/2 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1 ടീ സ്പൂൺ
- ചെറിയ ജീരക പൊടി – 1/2 ടീ സ്പൂൺ
- പെരുംജീരക പൊടി – 1/2 ടീ സ്പൂൺ
- ഗരം മസാല – 3/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 3/4 ടീ സ്പൂൺ
- തൈര് – 4 ടേബിൾ സ്പൂൺ
- നാരങ്ങ നീര് – 1 ടീ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വേപ്പില
- അരി പൊടി – 3. 1/2 ടേബിൾ സ്പൂൺ
- മുട്ട – 1 എണ്ണം
- ചില്ലി സോസ്- 1.1/2 ടേബിൾ സ്പൂൺ
- ടൊമാറ്റോ സോസ് – 1.1/2 ടേബിൾ സ്പൂൺ
How to make chicken 65
ഒരു ബൗളിലേക്ക് കാശ്മീരി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല പെരുംജീരകം പൊടിച്ചത് ചെറിയ ജീരകം പൊടിച്ചത് കുരുമുളകുപൊടി നാരങ്ങാനീര് തൈര് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വെച്ചിരിക്കുന്ന വെള്ളം ഊറ്റി കളഞ്ഞ ചിക്കൻ ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യുക.
ശേഷം ഇതിലേക്ക് വേപ്പില നന്നായി കൈകൊണ്ടുതന്നെ നേരടിയത് കൂടി ഇട്ടു കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് കുറഞ്ഞത് ഒരു രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ ഫ്രിഡ്ജിൽ എടുത്തു വെക്കുക. ഇനി ഇത് പൊരിക്കുന്ന സമയമാകുമ്പോൾ എടുത്തശേഷം ഇതിലേക്ക് അരിപ്പൊടിയും ഒരു മുട്ടയും ഇട്ട് നന്നായി മിക്സ് ചെയ്ത് വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ഓയിൽ ഒഴിച്ചു കൊടുത്ത ശേഷം അത് ചൂടായി വരുമ്പോൾ അതിലേക്ക് ചിക്കന്റെ കഷ്ണങ്ങൾ ഇട്ടുകൊടുത്തു നന്നായി പൊരിച്ചു കോരുക.
ഇനി ഇതിലേക്കുള്ള ഒരു സോസ് തയ്യാറാക്കണം അതിനായി ഒരു ബൗളിലേക്ക് ടൊമാറ്റോ സോസും ചില്ലി സോസും കൂടെ തന്നെ നാരങ്ങാനീരും വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചിക്കൻ പൊരിച്ച എണ്ണയിൽ നിന്ന് കുറച്ച് എണ്ണ അതിലേക്ക് ഒഴിച്ച് കൊടുത്ത ശേഷം വളരെ പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ടുകൊടുത്തു
വേപ്പിലയും പച്ചമുളകും അരിഞ്ഞതും കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന സോസ് ഒഴിച്ച ശേഷം ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുത്ത് എല്ലാംകൂടി മിക്സ് ചെയ്ത ശേഷം മല്ലിയില മുറിച്ചതും കുറച്ച് വേപ്പിലയും കൂടി ഇട്ടുകൊടുത്ത് എടുത്താൽ ചിക്കൻ 65 റെഡി. വീഡിയോ കാണൂ. Recipe credits: Fathimas Curry World