ചിക്കൻ കൊണ്ടാട്ടം ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല ഇങ്ങനെ ഉണ്ടാക്കിയാൽ!! | Easy Chicken Kondattam Recipe
About Easy Chicken Kondattam Recipe
Easy Chicken Kondattam Recipe : ചിക്കൻ ഉപയോഗിച്ച് പലവിധ പരീക്ഷണങ്ങളും നടത്തുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. സാധാരണയായി ചിക്കൻ കറിയും, വരട്ടിയതും, വറുത്തതുമെല്ലാം എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങൾ ആയിരിക്കും. എന്നാൽ ചിക്കൻ ഉപയോഗിച്ച് ഒരു വ്യത്യസ്ത വിഭവം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് ചിക്കൻ കൊണ്ടാട്ടം. രുചിയുടെ കാര്യത്തിൽ മാത്രമല്ല കാഴ്ചയിലും വളരെയധികം പ്രത്യേകത തോന്നിപ്പിക്കുന്ന ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കുന്ന രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ചിക്കൻ കഷണങ്ങൾ
- മുളകുപൊടി – ഒന്നര ടീസ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
- മല്ലിപ്പൊടി – ഒന്നേകാൽ ടീസ്പൂൺ
- ഗരം മസാല – ഒരു ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിൾസ്പൂൺ
- സവാള – ഒരെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്
- കറിവേപ്പില – ഒരു തണ്ട്
- എണ്ണ – ചിക്കൻ വറുത്തെടുക്കാൻ ആവശ്യമായത്
- ഉപ്പ്- ആവശ്യത്തിന്
- ടൊമാറ്റോ കെച്ചപ്പ് – രണ്ട് ടേബിൾ സ്പൂൺ
- നാരങ്ങാനീര് – ഒരെണ്ണത്തിന്റെ പകുതി
- വറ്റൽ മുളക് – രണ്ട് എണ്ണം
Learn How to Make Easy Chicken Kondattam Recipe
ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് ഇടുക. എടുത്തുവച്ച മുളകുപൊടിയിൽ നിന്ന് മുക്കാൽ ഭാഗവും, കുറച്ചു മഞ്ഞൾ പൊടിയും, ഉപ്പും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു നാരങ്ങ പിഴിഞ്ഞതും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ പൊടികളും ചിക്കനിലേക്ക് നല്ലതു പോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കണം. കുറച്ച് കറിവേപ്പില കൂടി ഈയൊരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു മണിക്കൂർ നേരം ചിക്കൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. അതിനുശേഷം ചിക്കൻ വറുത്തെടുക്കാൻ ആവശ്യമായ കാര്യങ്ങളാണ് ചെയ്യേണ്ടത്.
ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ചിക്കൻ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ എടുത്തു വച്ച ചിക്കനിൽ നിന്നും പകുതി ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാം. ബാക്കി പകുതി കൂടി ഇതേ രീതിയിൽ വറുത്തെടുക്കണം. ശേഷം അതേ എണ്ണയിൽ തന്നെയാണ് മസാലക്കൂട്ട് തയ്യാറാക്കേണ്ടത്. എന്നാൽ ആവശ്യമുള്ള എണ്ണ മാത്രം പാനിൽ വച്ച് ബാക്കി എടുത്ത് മാറ്റാവുന്നതാണ്. ചൂടായി കിടക്കുന്ന എണ്ണയിലേക്ക് രണ്ട് വറ്റൽ മുളകിട്ട് വഴറ്റുക. ശേഷം എടുത്തുവച്ച സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. നേരത്തെ തയ്യാറാക്കി വെച്ച പൊടികളിൽ ബാക്കിയുള്ളവ കൂടി ഈ ഒരു സമയത്ത് ഉള്ളിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
എരുവിന് അനുസരിച്ച് മുളകുപൊടിയുടെ അളവിൽ മാറ്റം വരുത്താവുന്നതാണ്. പൊടികളുടെ പച്ചമണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് ടൊമാറ്റോ കെച്ചപ്പ് കൂടി ചേർത്തു കൊടുക്കാം. മസാല കൂട്ടിലേക്ക് കെച്ചപ്പ് നല്ലതുപോലെ പിടിച്ച് വലിഞ്ഞു തുടങ്ങുമ്പോൾ വറുത്തുവെച്ച ചിക്കൻ മസാലയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. ശേഷം ചിക്കൻ, മസാലയിലേക്ക് നല്ലതുപോലെ ചേർന്നു നിൽക്കുന്ന രീതിയിൽ മിക്സ് ചെയ്ത് കൊടുക്കുക. കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചിക്കൻ കൊണ്ടാട്ടം റെഡിയായി കഴിഞ്ഞു. ചപ്പാത്തി, ചോറ്, ബിരിയാണി എന്നിങ്ങനെ എന്തിനോടൊപ്പവും വിളമ്പാവുന്ന ഒരു രുചികരമായ ചിക്കൻ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം.
ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കുമ്പോൾ എരിവ് കൂടുതലായി തോന്നുകയാണെങ്കിൽ ടൊമാറ്റോ കെച്ചപ്പിന്റെ അളവ് അല്പം കൂട്ടി ഒഴിക്കാവുന്നതാണ്. അതുപോലെ സാധാരണ കറിക്ക് ഉപയോഗിക്കുന്ന വലിപ്പത്തിൽ അല്ല ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കാനായി മുറിക്കേണ്ടത്. ചെറിയ കഷണങ്ങളായി മുറിച്ചാൽ മാത്രമേ മസാല എല്ലാം നല്ല രീതിയിൽ ചിക്കനിലേക്ക് പിടിച്ചു കിട്ടുകയുള്ളൂ. സ്ഥിരമായി ഒരേ രീതിയിൽ തന്നെ ചിക്കൻ ഉണ്ടാക്കി നോക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വേറിട്ട വിഭവം തന്നെയായിരിക്കും ചിക്കൻ കൊണ്ടാട്ടം എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Priya’s Tasty World എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Priya’s Tasty World