എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റും പ്ലഫിയും ആയ കിടിലൻ റവ പൂരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! രാവിലെ ഇനി എന്തെളുപ്പം!! | Easy Poori Recipe
About Easy Poori Recipe
Easy Poori Recipe : എല്ലാ വീടുകളിലും ബ്രേക്ക്ഫാസ്റ്റിനായി ആഴ്ചയിൽ ഒരുതവണയെങ്കിലും തിരഞ്ഞെടുക്കുന്ന ഒരു പലഹാരമായിരിക്കും പൂരി. കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു പലഹാരമാണ് പൂരി എങ്കിലും, മിക്ക ആളുകളും അതിൽ എണ്ണയുടെ അംശം കൂടുതലുള്ളതു കൊണ്ട് ഉണ്ടാക്കാൻ മടിക്കുന്നവർ ആയിരിക്കും. മാത്രമല്ല ദിവസവും ചപ്പാത്തി കഴിച്ച് മടുത്തവർക്ക് അതേ രുചിയിലുള്ള പൂരി കഴിക്കാൻ വലിയ താല്പര്യവും ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്കെല്ലാം തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന റവ ഉപയോഗിച്ചുള്ള ഒരു വേറിട്ട പൂരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. അതോടൊപ്പം തന്നെ കോമ്പിനേഷൻ ആയി ഉപയോഗിക്കാവുന്ന, എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉരുളക്കിഴങ്ങ് കറിയുടെ റെസിപ്പിയും ഇവിടെ നൽകുന്നുണ്ട്.
Ingredients
പൂരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ :
- റവ – 2 കപ്പ്
- ഉപ്പ് – 1 പിഞ്ച്
- വെള്ളം – 3/4 കപ്പ്
- എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
ഉരുളക്കിഴങ്ങ് കറിയിലേക്കുള്ള ചേരുവകൾ :
- ഉരുളക്കിഴങ്ങ് – രണ്ടെണ്ണം വലുത്
- സവാള – 1
- പച്ചമുളക് – 1
- കടുക്, ഉഴുന്ന്, ഉണക്കമുളക് – ആവശ്യാനുസരണം
- തേങ്ങാപ്പാൽ – 1 കപ്പ്
- മഞ്ഞൾ പൊടി – 1 പിഞ്ച്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- കറിവേപ്പില – 1 തണ്ട്
Learn How to Make Easy Poori Recipe
ആദ്യം തന്നെ നമുക്ക് പൂരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള മാവ് തയ്യാറാക്കാം. അതിനായി എടുത്തു വച്ച റവ മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ഒഴിച്ച് പൂരിയുടെ മാവിന്റെ രൂപത്തിൽ കുഴച്ചെടുക്കുക. ഒരു കാരണവശാലും വെള്ളത്തിന്റെ അളവ് മാവിൽ കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ പരത്തുമ്പോൾ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇനി ഇത് റസ്റ്റ് ചെയ്യാനായി 10 മിനിറ്റ് നേരം മാറ്റിവയ്ക്കാം.
ഈയൊരു സമയം കൊണ്ട് ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാം. അതിനായി കുക്കറിലേക്ക് തോലു കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ഉരുളക്കിഴങ്ങും, സവാളയും പച്ചമുളകും മഞ്ഞൾ പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കടുകും ഉണക്കമുളകും ഉഴുന്നുമിട്ട് പൊട്ടിച്ചെടുക്കുക. ഈയൊരു സമയത്ത് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. കുക്കറിന്റെ വിസിൽ എല്ലാം പോയി ഉരുളക്കിഴങ്ങ് നല്ലതുപോലെ വെന്ത് വന്നു കഴിഞ്ഞാൽ ആ ഒരു കൂട്ടുകൂടി തയ്യാറാക്കി വെച്ച വറവിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ വെന്ത് ഉടഞ്ഞു വന്നു കഴിഞ്ഞാൽ അതിലേക്ക് എടുത്തുവച്ച തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
തേങ്ങാപ്പാൽ ഒഴിച്ച ശേഷം കറി അധികം തിളക്കേണ്ടതില്ല. ഇത്രയും ചെയ്താൽ നല്ല ഉഗ്രൻ ഉരുളക്കിഴങ്ങ് കറി റെഡിയായി കഴിഞ്ഞു. ഈയൊരു സമയം കൊണ്ട് പൂരി മാവിന്റെ കൺസിസ്റ്റൻസി ശരിയായ രീതിയിൽ വന്നിട്ടുണ്ടാകും. ശേഷം, മാവ് ചെറിയ ഉരുളകൾ ആക്കി മാറ്റിവയ്ക്കുക. ഓരോ മാവായി എടുത്ത് ചപ്പാത്തി കല്ലിൽ അല്പം ഗോതമ്പ് പൊടി തൂവിയ ശേഷം അതിനു മുകളിൽ വച്ച് പൂരിയുടെ വട്ടത്തിൽ പരത്തി എടുക്കുക. ഒരു ചീനച്ചട്ടി എടുത്ത് അതിൽ എണ്ണ തിളപ്പിക്കാനായി വയ്ക്കുക. എണ്ണ നല്ലതുപോലെ വെട്ടി തിളച്ച് തുടങ്ങുമ്പോൾ തയ്യാറാക്കിവെച്ച പൂരിമാവ് അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. സാധാരണ പൂരി ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി വളരെ പെട്ടെന്ന് തന്നെ പൂരി നല്ല രീതിയിൽ പൊള്ളച്ച് ഒട്ടും എണ്ണ കുടിക്കാതെ ലഭിക്കുന്നതാണ്.
ഈയൊരു രീതിയിൽ എടുത്തുവെച്ച മാവെല്ലാം പരത്തി എളുപ്പത്തിൽ പൂരി ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇനി നേരത്തെ തയ്യാറാക്കി വെച്ച പൊട്ടറ്റോ കറിയോടൊപ്പം ചൂടുള്ള പൂരി സെർവ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ പൂരി തയ്യാറാക്കി എത്ര സമയം വെച്ചാലും പൂരി ഉണ്ടാക്കിയെടുത്ത അതേ രൂപത്തിൽ തന്നെ ഇരിക്കുന്നതാണ്. മാത്രമല്ല സ്ഥിരമായി ഗോതമ്പ് പൊടി ഉപയോഗിച്ച് പൂരി ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. പ്രത്യേകിച്ച് കുട്ടികൾക്കും മറ്റും ഈ ഒരു പൂരി ഉണ്ടാക്കി കൊടുക്കയാണെങ്കിൽ ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ My Tasty Routes എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : CURRY with AMMA