നല്ല പഞ്ഞി പോലുള്ള സോഫ്റ്റ് പാലപ്പം കിട്ടാനായി ഈ ഒരു സൂത്രം പരീക്ഷിച്ചു നോക്കൂ! രാവിലെ ഇനി എന്തെളുപ്പം!! | Easy Palappam Recipe

0

About Easy Palappam Recipe

Easy Palappam Recipe : മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമാണല്ലോ അപ്പം. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും പാലപ്പം നല്ല സോഫ്റ്റ് ആയി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും മാവ് അരച്ചു വെച്ചാലും ആവശ്യത്തിന് ഫെർമെന്റ് ആകാത്തത് മൂലം അപ്പം സോഫ്റ്റ് ആകാത്ത അവസ്ഥ ഉണ്ടാകും. പ്രത്യേകിച്ച് കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന രീതിയിൽ പാലപ്പം തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അപ്പത്തിന്റെ സോഫ്റ്റ്നസ് ഇല്ലാതാക്കുന്നതിൽ ഒരു കാരണമാണ് എടുക്കുന്ന അരിയുടെ ക്വാളിറ്റി. അപ്പം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന പൂ പോലുള്ള ഒരു പാലപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  1. പച്ചരി – രണ്ട് കപ്പ്
  2. ചോറ് – ഒരു കപ്പ്
  3. തേങ്ങ – ഒരു കപ്പ്
  4. യീസ്റ്റ് – ഒരു ടീസ്പൂൺ
  5. പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
  6. വെള്ളം
Easy Palappam Recipe
Easy Palappam Recipe

ഈയൊരു രീതിയിൽ പാലപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ രണ്ട് കപ്പ് അളവിൽ പച്ചരി, ഒരു കപ്പ് അളവിൽ ചോറ്, ഒരു കപ്പ് അളവിൽ തേങ്ങ, ഒരു ടീസ്പൂൺ യീസ്റ്റ്, ഒരു ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്.

Learn How to Make Easy Palappam Recipe

പാലപ്പം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് അരി എടുക്കുമ്പോൾ അത് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക എന്നത്. രണ്ടോ മൂന്നോ തവണ കഴുകിയാൽ മാത്രമാണ് അരി കഴുകുമ്പോൾ ഉണ്ടാകുന്ന വെള്ള നിറം പാടെ പോയി അരി വൃത്തിയായി കിട്ടുകയുള്ളൂ. ഈയൊരു രീതിയിൽ അരി വൃത്തിയാക്കി എടുത്തതിനു ശേഷം മൂന്ന് മണിക്കൂർ നേരമെങ്കിലും കുതിരാനായി വെള്ളത്തിൽ ഇട്ട് വയ്ക്കുക. വെള്ളത്തിൽ കിടന്ന് അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അരച്ചെടുക്കാനുള്ള കാര്യങ്ങൾ നോക്കാവുന്നതാണ്.

അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മൂന്ന് കരണ്ടി അളവിൽ അരി ഇട്ടു കൊടുക്കുക. ശേഷം എടുത്തുവച്ച തേങ്ങയും ചോറും കുറച്ച് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ശേഷം രണ്ടാമത്തെ സെറ്റ് അരച്ചെടുക്കുമ്പോൾ അരിയോടൊപ്പം യീസ്റ്റും പഞ്ചസാരയും ചേർത്ത് വേണം അരച്ചെടുക്കാൻ. ബാക്കിവന്ന അരി കൂടി മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത എല്ലാ മാവും പാത്രത്തിൽ ഒഴിച്ച് ഒരു കരണ്ടി ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. അതിനുശേഷം മാവ് ഫെർമെന്റ് ചെയ്യാനായി കുറഞ്ഞത് 8 മണിക്കൂർ നേരം വെയിറ്റ് ചെയ്യണം.

Easy Palappam Recipe
Easy Palappam Recipe

അതായത് രാവിലെയാണ് പാലപ്പം തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ രാത്രി അരച്ച് വയ്ക്കാവുന്നതാണ്. രാവിലെ അപ്പം തയ്യാറാക്കുന്നതിന് മുൻപായി മാവിന്റെ കൺസിസ്റ്റൻസി ശരിയാക്കാൻ ആവശ്യമായ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അപ്പച്ചട്ടി അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ച് എടുക്കുക. കുറച്ചുനേരം അടച്ചുവെച്ച് അപ്പം വേവിച്ചെടുക്കണം. ശേഷം ചട്ടിയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പാലപ്പം റെഡിയായി കഴിഞ്ഞു. ചിക്കൻ കറി, കുറുമ, മസാലക്കറി എന്നിവയോടൊപ്പമെല്ലാം ഈയൊരു പാലപ്പം കഴിക്കുകയാണെങ്കിൽ രുചി ഇരട്ടിയായിരിക്കും.

അത്തരത്തിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കുറുമയുടെ റെസിപ്പി കൂടി അറിഞ്ഞിരിക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് നല്ലതുപോലെ വഴറ്റുക. ശേഷം ചെറുതായി മുറിച്ചുവെച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് അരപ്പ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാറിൽ അര കപ്പ് അളവിൽ തേങ്ങ, ഒരു പട്ട, ഗ്രാമ്പു, ഏലക്ക, കാൽ ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അരപ്പ് ഉരുളക്കിഴങ്ങിനോടൊപ്പം ചേർത്ത് തിളപ്പിച്ച് രുചികരമായ കുറുമ തയ്യാറാക്കി എടുക്കാം.

Easy Palappam Recipe
Easy Palappam Recipe

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയിലുള്ള പാലപ്പവും, കറിയും വളരെ എളുപ്പത്തിൽ വീട്ടിൽ നമുക്കും തയ്യാറാക്കി എടുക്കാനായി സാധിക്കും. പ്രത്യേകിച്ച് ബാറ്റർ അരയ്ക്കുമ്പോൾ വെള്ളത്തിന്റെ അളവ് കൃത്യമായി ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Fathimas Curry World ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Fathimas Curry World

Read Also : പഞ്ഞി പോലെ സോഫ്റ്റായ തനി നാടൻ ഇഡ്ഡലി! ഇനി ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ആരും പറയരുതേ!! | Easy Soft Idli Breakfast Recipe

Leave A Reply

Your email address will not be published.