തേങ്ങയില്ലാത്ത വറുത്തരച്ച കിടിലൻ കടല കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതുപോലെ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാവും!! | Easy Kadala Curry Recipe

0

About Easy Kadala Curry Recipe

Easy Kadala Curry Recipe : പുട്ട്, ചപ്പാത്തി എന്നിങ്ങനെ പല പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കറിയാണ് കടലക്കറി. പലസ്ഥലങ്ങളിലും പല രീതികളിലായിരിക്കും കടലക്കറി തയ്യാറാക്കുന്നത്. എന്നിരുന്നാലും കടലക്കറിയുടെ രുചി അതേപടി ലഭിക്കണമെങ്കിൽ വറുത്തരച്ച് വയ്ക്കണമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. അതേസമയം രാവിലെ തിരക്കുള്ള ആളുകൾക്ക് ഈയൊരു രീതിയിൽ വറുത്തരച്ച കടലക്കറി തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. അത്തരം അവസരങ്ങളിൽ വറുത്തരച്ച കടലക്കറിയുടെ അതേ രുചിയോടു കൂടി തന്നെ കടലക്കറി തയ്യാറാക്കി എടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  1. കടല – 1 കപ്പ്
  2. സവാള – 2 എണ്ണം
  3. ഇഞ്ചി – ഒരു ചെറിയ കഷ്ണം
  4. വെളുത്തുള്ളി – 2 അല്ലി
  5. തക്കാളി – 1 എണ്ണം
  6. പച്ചമുളക് – ഒരെണ്ണം
  7. കറിവേപ്പില – 1 തണ്ട്
  8. ഉപ്പ് – ആവശ്യത്തിന്
  9. മുളകുപൊടി – 1 ടീസ്പൂൺ
  10. മല്ലിപ്പൊടി – 1 1/4 ടീസ്പൂൺ
  11. ഗരം മസാല – 1/2 ടീസ്പൂൺ
  12. കടുക് – 1 പിഞ്ച്
  13. വെളിച്ചെണ്ണ – താളിക്കാൻ ആവശ്യമായത്
Easy Kadala Curry Recipe
Easy Kadala Curry Recipe

Learn How to Make Easy Kadala Curry Recipe

ആദ്യം തന്നെ കഴുകി വൃത്തിയാക്കി എടുത്ത കടല മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് കുതിരാനായി ഇട്ടുവയ്ക്കണം. കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും കടല വെള്ളത്തിൽ കിടന്ന് കുതിർന്നാൽ മാത്രമേ പെട്ടെന്ന് വേവിച്ചെടുക്കാനായി സാധിക്കുകയുള്ളൂ. അതുപോലെ ഇവിടെ കടല വേവിച്ച് എടുക്കാനായി ഉപയോഗിച്ച വെള്ളം കളയേണ്ട ആവശ്യമില്ല. അതാണ് പിന്നീട് ഗ്രേവി തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്നത്. കടല കുതിർത്തിയെടുത്ത ശേഷം കുക്കറിൽ ഇട്ട് കുറച്ച് ഉപ്പും കുതിർത്താനായി വെച്ച വെള്ളത്തിന്റെ പകുതിയും ചേർത്ത് നാലു മുതൽ അഞ്ചു വിസിൽ വരെ അടുപ്പിച്ച് എടുക്കുക. കുക്കറിന്റെ പഴക്കം അനുസരിച്ച് ചിലപ്പോൾ വിസിൽ അടിക്കുന്നതിൽ വ്യത്യാസം വരുത്തേണ്ടി വരും. ശേഷം ഇതൊന്നു ചൂടാറാനായി മാറ്റി വയ്ക്കാം.

ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കനം കുറച്ച് അരിഞ്ഞെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം തക്കാളി കൂടി ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് ഉടയുന്ന രീതിയിൽ ആകുന്നത് വരെ വേവിച്ചെടുക്കുക. ശേഷം എടുത്തുവച്ച പൊടികളെല്ലാം ഓരോന്നായി ചേർത്ത് കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണമെല്ലാം പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് പാൻ ചൂടാറാനായി മാറ്റി വയ്ക്കാം. ചൂട് മാറിക്കഴിഞ്ഞാൽ ഈ ചേരുവകൾ എല്ലാം മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

Easy Kadala Curry Recipe
Easy Kadala Curry Recipe

ശേഷം നേരത്തെ വേവിച്ചു വെച്ച കടയിലയിലേക്ക് അരപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. കടല വേവിക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കി കൂടി വീണ്ടും കറിയിലേക്ക് ചേർത്ത് അടച്ചുവെച്ച് വീണ്ടും മൂന്നു മുതൽ നാലു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കണം. എന്നാൽ മാത്രമേ കടലയിൽ നിന്നും വെള്ളത്തിലേക്ക് മസാല എല്ലാം ഇറങ്ങി നന്നായി കുറുകി കിട്ടുകയുള്ളൂ. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു കരണ്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുക്, ഉണക്കമുളക്, പച്ചമുളക് കീറിയത്, കറിവേപ്പില എന്നിവയിട്ട് നല്ലതുപോലെ വഴറ്റുക. കടല നല്ലതുപോലെ വെന്ത് വന്നു എന്ന് ഉറപ്പായി കഴിഞ്ഞാൽ കുക്കർ തുറന്നു അതിലേക്ക് താളിപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇപ്പോൾ നല്ല കിടിലൻ രുചിയിലുള്ള കടലക്കറി റെഡിയായി കഴിഞ്ഞു. ചൂട് ചപ്പാത്തി, ആവി പറക്കും പുട്ട് എന്നിവയോടൊപ്പം ഈ ഒരു കടലക്കറി സെർവ് ചെയ്യുകയാണെങ്കിൽ അടിപൊളി രുചി ആയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. വീട്ടിൽ തേങ്ങയില്ലാത്ത സന്ദർഭങ്ങളിൽ ഈയൊരു രീതിയിൽ തീർച്ചയായും ഒരു തവണയെങ്കിലും കടലക്കറി തയ്യാറാക്കി നോക്കാവുന്നതാണ്. മാത്രമല്ല വറുത്തരച്ച കടലക്കറി തയ്യാറാക്കുന്ന അത്ര സമയം ഈയൊരു രീതിയിൽ കറി തയ്യാറാക്കുമ്പോൾ ആവശ്യമായി വരികയും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Jas’s Food book എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Jas’s Food book

Easy Kadala Curry Recipe
Easy Kadala Curry Recipe

Read Also : ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതുംകൂടി ഒഴിച്ച് പൊടി നനക്കൂ! 5 മിനിറ്റിൽ ആവി പറക്കും പഞ്ഞി പുട്ട് റെഡി!! | Easy Puttu Recipe

നല്ല പഞ്ഞി പോലുള്ള സോഫ്റ്റ് പാലപ്പം കിട്ടാനായി ഈ ഒരു സൂത്രം പരീക്ഷിച്ചു നോക്കൂ! രാവിലെ ഇനി എന്തെളുപ്പം!! | Easy Palappam Recipe

Leave A Reply

Your email address will not be published.