സൂപ്പർ ടേസ്റ്റിൽ ഗ്രീൻപീസ് കറി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! കഴിച്ചവർ മറക്കില്ല ഇതിന്റെ രുചി; ഗ്രീൻപീസ് കറി എളുപ്പത്തിൽ തയ്യാറാക്കാം!! | Easy Green Peas Curry Recipe
About Easy Green Peas Curry Recipe
Easy Green Peas Curry Recipe : ചപ്പാത്തി, ആപ്പം എന്നിങ്ങനെ പലവിധ പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് കറി. വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഗ്രീൻപീസ് ഉപയോഗിച്ച് നമ്മുടെയെല്ലാം വീടുകളിൽ പല രീതിയിലും കറികൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ചിലർക്കെങ്കിലും ഗ്രീൻപീസ് ഉപയോഗിച്ച് കറി ഉണ്ടാക്കുമ്പോൾ ഹോട്ടലുകളിൽ നിന്നും കിട്ടുന്നതിന്റെ രുചി ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടായിരിക്കും. അതിനായി എന്ത് സീക്രട്ട് ചേരുവയായിരിക്കും ഹോട്ടലുകൾ ചേർക്കുന്നത് എന്ന് പലരും ചിന്തിക്കുകയും ചെയ്യുന്നുണ്ടാവും. എന്നാൽ അത്തരം ചേരുവകൾ ഒന്നും ചേർക്കാതെ തന്നെ നല്ല രുചിയുള്ള ഗ്രീൻപീസ് കറി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഗ്രീൻപീസ് കറി തയ്യാറാക്കി ശരിയാവാത്ത ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഗ്രീൻപീസ് കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- ഗ്രീൻപീസ് – 1 കപ്പ്
- ക്യാരറ്റ് – ഒരെണ്ണം ചെറുതായി അരിഞ്ഞത്
- ഉരുളക്കിഴങ്ങ് – ഒരെണ്ണം
- ചെറുതായി അരിഞ്ഞെടുത്തത്
- പച്ചമുളക് – 1 എണ്ണം
- സവാള – 1 എണ്ണം
- കറിവേപ്പില – 1 തണ്ട്
- ഇഞ്ചി, വെളുത്തുള്ളി – ഒരു ടീസ്പൂൺ
- മല്ലിപ്പൊടി – ഒന്നേകാൽ ടീസ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ – ഒരു കപ്പ്
- പെരുംജീരകം – 1/4 ടീസ്പൂൺ
Learn How to Make Easy Green Peas Curry Recipe
ആദ്യം തന്നെ കറിയിലേക്ക് ആവശ്യമായ ഗ്രീൻപീസ് നല്ലതുപോലെ കഴുകി കുതിർത്താനായി ഇട്ടു വയ്ക്കണം. അതായത് രാവിലെയാണ് കറി ഉണ്ടാക്കാൻ തീരുമാനിക്കുന്നത് എങ്കിൽ രാത്രി തന്നെ ഗ്രീൻപീസ് വെള്ളത്തിൽ കുതിർത്താനായി ഇട്ടുവയ്ക്കാം. ഗ്രീൻപീസ് നല്ല രീതിയിൽ കുതിർത്തി വച്ചില്ലെങ്കിൽ കറി ഉണ്ടാക്കുമ്പോൾ വേവാതെ കിടക്കുന്ന അവസ്ഥ ഉണ്ടാകും. രാവിലെ ഗ്രീൻപീസ് വെള്ളത്തിൽ നിന്നും എടുത്ത് കുക്കറിലേക്ക് ഇട്ട് കുറച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് വിസിൽ അടിപ്പിച്ച് എടുക്കുക. കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വിസിൽ വരെ അടിക്കേണ്ടതായി വരും. എന്നാൽ മാത്രമേ ഗ്രീൻപീസ് പൂർണമായും വെന്ത് കിട്ടുകയുള്ളൂ.
ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മറ്റ് മസാല കൂട്ടുകൾ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈയൊരു സമയത്ത് തന്നെ എരുവിന് ആവശ്യമായ പച്ചമുളകും കറിവേപ്പിലയും കൂടി മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. സവാള നല്ലതുപോലെ വഴണ്ട് നിറം മാറി തുടങ്ങുമ്പോൾ പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്. ആദ്യം മഞ്ഞൾ പൊടിയും പിന്നീട് മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മസാലക്കൂട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
പൊടികളുടെ പച്ചമണം എല്ലാം പോയി കഴിയുമ്പോൾ മാത്രമേ അരപ്പ് ഒഴിച്ചു കൊടുക്കാനായി പാടുകയുള്ളൂ. അതുപോലെ എല്ലാ പൊടികളും സവാളയിൽ കിടന്ന് നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാൽ ഉരുളക്കിഴങ്ങും ക്യാരറ്റും അതിലേക്ക് ചേർത്ത് 5 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കണം. അതിന് ശേഷമാണ് വേവിച്ച് വെച്ച ഗ്രീൻപീസ് കറിയിലേക്ക് ചേർത്തു കൊടുക്കേണ്ടത്. കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാനായി തേങ്ങയും പെരുംജീരകവും കുറച്ച് വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടു കൂടി കറിയിലേക്ക് ചേർത്ത് കുറച്ചു നേരം കൂടി അടച്ചു വെച്ച് വേവിക്കണം. ഈ ഒരു സമയത്ത് കറിയിലെ ഉപ്പ് ചെക്ക് ചെയ്ത് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
അതുപോലെ കറിക്ക് കൂടുതൽ രുചി ലഭിക്കാനായി കുറച്ച് കറിവേപ്പില കൂടി കറി വാങ്ങി വയ്ക്കുന്നതിനു മുൻപായി ഗ്രേവിക്ക് മുകളിൽ തൂവി കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ഗ്രീൻപീസ് കറി റെഡിയായി കഴിഞ്ഞു. ഈയൊരു രീതിയിൽ കറി തയ്യാറാക്കുമ്പോൾ സാധാരണ ഗ്രീൻപീസ് തയ്യാറാക്കുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന പച്ചമണം ഒട്ടും ഉണ്ടാകില്ല. മാത്രമല്ല ചപ്പാത്തി, പുട്ട്, ആപ്പം എന്നിങ്ങനെ പലവിധ പലഹാരങ്ങളോടൊപ്പവും സെർവ് ചെയ്യാവുന്ന ഒരു കിടിലൻ കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Saranya Kitchen Malayalam എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Saranya Kitchen Malayalam