റസ്റ്റോറന്റ് ചിക്കൻ കൊണ്ടാട്ടം വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം | Chicken kondattam
About Chicken kondattam
നല്ല എരിവും രുചിയും ഉള്ള ഒരു ചിക്കൻ കൊണ്ടാട്ടം (Chicken kondattam) ഉണ്ടാകുന്ന സിമ്പിൾ റെസിപ്പി ആണിത്. പാചകം അറിയാത്തവർക്ക് പോലും ടേസ്റ്റിയായി ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Ingredients
- ചിക്കൻ – 1. 1/2 കിലോ
- മഞ്ഞൾപൊടി
- കാശ്മീരി മുളക് പൊടി
- മുളക് പൊടി – 1/2 ടീ സ്പൂൺ
- മസാല പൊടി
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ – 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
- കസൂരി മേത്തി
- സവാള – 300 ഗ്രാം
- വേപ്പില
- ഇടിച്ച മുളക് – 1 സ്പൂൺ
How to Make chicken kondattam
കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാശ്മീരി മുളകുപൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും മസാലപ്പൊടി എന്നിവ ചേർത്ത് കൂടെ തന്നെ നാരങ്ങാനീരും ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ടു മണിക്കൂർ എങ്കിലും അടച്ചു വെക്കുക.
ഇനിയൊരു കടായി അടുപ്പിൽ വച്ച് ചൂടാക്കിയതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു നന്നായി ചൂടായി വരുമ്പോൾ ചിക്കൻ ഇട്ടു കൊടുത്ത് നന്നായി പൊരിച്ചു കോരുക.
അതിലേക്ക് നീളത്തിൽ കനം കറച്ചു അരിഞ്ഞ സവാള ഇട്ടു കൊടുത്തു കൂടെ തന്നെ കുറച്ച് കറിവേപ്പിലയും കൂടി ഇട്ടു കൊടുത്ത് പൊരിച്ചു കോരുക. ഇനി ഇതിൽ നിന്ന് വെളിച്ചെണ്ണ കുറച്ചു മാറ്റിയ ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുത്തു അതിലേക്ക് തീ കുറച്ചു വെച്ച ശേഷം കശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടി മസാലപ്പൊടി എന്നിവയും ഇട്ട് കൊടുത്തു കൂടെ തന്നെ ഇടിച്ച മുളകും ഇട്ടുകൊടുത്തു നന്നായി വഴറ്റുക.
Chicken kondattam
അതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം സവാള പൊരിച്ചത് ഇട്ടു കൊടുത്തു ഇളക്കി കഴിയുമ്പോൾ പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടി ഇട്ടുകൊടുത്ത് എല്ലാംകൂടി മിക്സ് ചെയ്ത് കഴിഞ്ഞ് അതിലേക്ക് കുറച്ചു ടൊമാറ്റോ സോസും കൂടി ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ ചിക്കൻ കൊണ്ടാട്ടം റെഡി.
Recipe credits: Village Spices