രാവിലെ ഇനി എന്തെളുപ്പം! ഗോതമ്പ് പൊടിയും തേങ്ങയും കൊണ്ട് വെറും 10 മിനിറ്റിൽ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്!! | Easy Wheatflour Coconut Recipe
About Easy Wheatflour Coconut Recipe
Easy Wheatflour Coconut Recipe : വളരെ രുചികരമായി ഗോതമ്പു പൊടിയും തേങ്ങയും എല്ലാം ഇട്ട് ഒരു പലഹാരം ഉണ്ടാക്കിയാലോ. രാവിലെ ബ്രേക്ക് ഫാസ്റ്റ് അല്ലെങ്കിൽ വൈകിട്ട് ചായയുടെ കൂടെ ഒരു പലഹാരം ആയോ ഇത് നിങ്ങൾക്ക് കഴിക്കാം. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതിനാൽ രാവിലെ ഇനി മുതൽ എന്ത് ഉണ്ടാക്കുമെന്ന് ആലോചിച്ച് ടെൻഷൻ അടിക്കേണ്ട. 10 മിനിറ്റ് പോലും തികച്ച് വേണ്ട ഈ ഒരു പലഹാരം ഉണ്ടാക്കി എടുക്കാൻ.
Ingredients
- ഗോതമ്പ് പൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/4 കപ്പ്
- ഉപ്പ് – ഒരു നുള്ള്
- കറുത്ത എള്ള് – 2 ടീ സ്പൂൺ
- ശർക്കര പാനി – 1/2 കപ്പ്
Learn How to Make Easy Wheatflour Coconut Recipe
ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും, തേങ്ങ ചിരകിയത്, കറുത്ത എള്ള്, ശർക്കര പാനി എന്നിവ ഇട്ട് നന്നായി മിക്സ് ആക്കുക. ഇതിലേക്കു ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ഇത് ഒരു ദോശയുടെ മാവിന്റെ പരുവത്തിലാണ് വേണ്ടത്. അതുകൊണ്ട് ആവശ്യം അനുസരിച്ച് വെള്ളം ഒഴിച്ച് നന്നായി മിക്സ് ആക്കി എടുക്കുക. അതികം കട്ടി കൂടുകയും ചെയ്യരുത് എന്നാൽ വളരെ കട്ടി കുറയാനും പാടില്ല. ബാറ്റർ റെഡി ആയ ഉടനെ തന്നെ നമുക്ക് ചുട്ട് എടുകാവുന്നതാണ്.
ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് കുറച്ചു വെളിച്ചെണ്ണ തേച്ചു കൊടുക്കുക. പാൻ നന്നായി ചൂടായ ശേഷം ഒരു തവി മാവ് എടുത്ത് അതിലേക്ക് ഒഴിച്ച് വട്ടത്തിൽ ചുറ്റിച്ചു കൊടുക്കുക. പകുതി വേവാകുമ്പോൾ പിന്നെ രണ്ടു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ശേഷം തുറന്നു വെച്ച് കുറച്ചു നേരം കൂടി വേവിച്ച് കഴിയുമ്പോൾ പലഹാരം റെഡി. ബാക്കി ഉള്ള മാവ് കൂടി ഇത് പോലെ തന്നെ ചുട്ട് എടക്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. Easy Wheatflour Coconut Recipe Credit : She book