രുചിയൂറും ചിക്കൻ വരട്ടിയത് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! തനി നാടൻ രുചിയിൽ ചിക്കൻ വരട്ടിയത്!! | Easy Chicken Roast Recipe

0

About Easy Chicken Roast Recipe

Easy Chicken Roast Recipe : ചിക്കൻ ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും പണ്ടുകാലം തൊട്ട് തന്നെ ക്രിസ്മസ് ഈസ്റ്റർ പോലുള്ള വിശേഷ അവസരങ്ങളിലും അല്ലാതെയും മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും ചിക്കൻ വരട്ടിയത്. കാരണം നല്ല രീതിയിൽ ചിക്കൻ വരട്ടി വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും അത് കേടാകാതെ സൂക്ഷിച്ച് ഉപയോഗിക്കാനായി സാധിക്കും. അതേസമയം ചിക്കൻ വരട്ടുമ്പോൾ ഉപയോഗിക്കുന്ന ചേരുവകൾ, ചേർക്കുന്ന സാധനങ്ങളുടെ അളവ് എന്നിവയിൽ വ്യത്യാസങ്ങൾ വരുമ്പോൾ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. നല്ല രുചിയോട് കൂടിയ ഒരു ചിക്കൻ വരട്ട് തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • ചിക്കൻ – 1 കിലോ
  • മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – രണ്ടെണ്ണം
Easy Chicken Roast Recipe
Easy Chicken Roast Recipe
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂൺ
  • പട്ട, ഗ്രാമ്പു, ഏലക്ക – രണ്ടെണ്ണം വീതം
  • ബേ ലീഫ് – ഒരു ചെറിയ കഷ്ണം
  • ഉണക്കമുളക് – നാലു മുതൽ അഞ്ചെണ്ണം വരെ
  • പെരുംജീരകവും നല്ലജീരകവും – കാൽ ടീസ്പൂൺ വീതം
  • കറിവേപ്പില – രണ്ട് തണ്ട്
  • പച്ചമുളക് – രണ്ടു മുതൽ മൂന്നെണ്ണം വരെ

Learn How to Make Easy Chicken Roast Recipe

കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ പട്ട, ഗ്രാമ്പു, ജീരകം, പെരുംജീരകം, ഉണക്കമുളക്, ബേലീഫ് എന്നിവയെല്ലാം ഇട്ട് നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കുക. സ്റ്റൗ ഓഫ് ചെയ്യുന്നതിനു മുൻപായി മല്ലിപ്പൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് കൊടുക്കാം. മല്ലിപ്പൊടി ഇഷ്ടമല്ല എങ്കിൽ മല്ലി നേരിട്ട് ഉപയോഗിക്കാവുന്നതാണ്.

Easy Chicken Roast Recipe
Easy Chicken Roast Recipe

അങ്ങനെ ചെയ്യുകയാണെങ്കിൽ മറ്റ് ചേരുവകളോടൊപ്പം തന്നെ മല്ലി കൂടി ചേർത്ത് ചൂടാക്കി എടുത്താൽ മതിയാകും. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ചെറിയതായി അരിഞ്ഞെടുത്ത സവാള അതിലേക്ക് ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ശേഷം ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും, പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം റസ്റ്റ് ചെയ്യാനായി മാറ്റിവെച്ച ചിക്കൻ കൂടി സവാളയോടൊപ്പം ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കണം.

ചിക്കനിൽ നിന്ന് ചെറുതായി വെള്ളം ഇറങ്ങി തുടങ്ങുമ്പോൾ പൊടിക്കാനായി വെച്ച മസാല പൊടിച്ചെടുത്ത് അതിൽ നിന്നും പകുതി ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മസാലക്കൂട്ട് ചിക്കനിലേക്ക് നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കണം. ചിക്കൻ വേവാൻ ആവശ്യമായ കുറച്ച് വെള്ളം കൂടി ചേർത്തശേഷം അടച്ചുവെച്ച് വേവിക്കാം. ചിക്കൻ നല്ലതുപോലെ വെന്ത് വെള്ളം വലിഞ്ഞു തുടങ്ങുമ്പോൾ നേരത്തെ പൊടിച്ചു വച്ച പൊടിയുടെ ബാക്കി കൂടി ചേർത്തു കൊടുക്കണം. ശേഷം പച്ചമണം പോകാൻ ആവശ്യമായ സമയം നൽകി കുറച്ച് കറിവേപ്പില കൂടി റോസ്റ്റിലേക്ക് ചേർത്തു കൊടുക്കാം. ഈയൊരു രീതിയിൽ ഇളം ചൂടിൽ ഇരുന്ന് ചിക്കൻ ഒന്നുകൂടി കുറുകി സെറ്റായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.

Easy Chicken Roast Recipe
Easy Chicken Roast Recipe

ഇപ്പോൾ നല്ല രുചിയോട് കൂടിയ ചിക്കൻ റോസ്റ്റ് റെഡിയായി കഴിഞ്ഞു. ചപ്പാത്തി, റൊട്ടി, പൊറോട്ട പോലുള്ള പലഹാരങ്ങളോടൊപ്പം വിളമ്പാവുന്ന രുചികരമായ ഒരു ചിക്കൻറോസ്റ്റ് തന്നെ ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വളരെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചിക്കൻ റോസ്റ്റ് റെസിപ്പിയാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Kannur kitchen എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Kannur kitchen

Read Also : ഇതാണ് മക്കളെ ബീഫ് ഫ്രൈ! കിടിലൻ രുചിയിൽ ബീഫ് ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല!! | Easy Beef Fry Recipe

ചിക്കൻ കൊണ്ടാട്ടം ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല ഇങ്ങനെ ഉണ്ടാക്കിയാൽ!! | Easy Chicken Kondattam Recipe

Leave A Reply

Your email address will not be published.