ചക്ക കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി ഒരിക്കൽ അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും!! | Easy Jackfruit Snack Recipe
About Easy Jackfruit Snack Recipe
Easy Jackfruit Snack Recipe : ബ്രേക്ക് ഫാസ്റ്റായോ, ഈവനിംഗ് സ്നാക്കായും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. ചക്ക കൊണ്ട് പുതിയൊരു റെസിപ്പി. ചക്കയുണ്ടോ.? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയാലോ. ചക്ക കൊണ്ട് പുതിയൊരു പരീക്ഷണം നടത്താം. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം എളുപ്പത്തിൽ ഉണ്ടാകുന്നത് നോക്കാം. അതിന് ആവശ്യമായിട്ടുള്ള ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്.
Ingredients
- മൈദ പൊടി – 1 കപ്പ്
- ചക്ക – 5 ചുള
- ഉപ്പ് – ഒരു നുള്ള്
- നെയ്യ് – 1 ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത് – 1 കപ്പ്
- ചക്കച്ചുള അരിഞ്ഞത് – 1 കപ്പ്
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
Learn How to Make Easy Jackfruit Snack Recipe
ആദ്യം ഒരു ബൗളിൽ മൈദ പൊടിയും, അഞ്ചു ചക്കച്ചുള മിക്സിയിൽ ഇട്ട് അരച്ചെടുത്തതും, ഒരു നുള്ള് ഉപ്പും ഇട്ട് മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യാനുസരണം വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക. ബാറ്റർ കട്ടി കൂടുകയോ കട്ടി കുറയുകയോ ചെയ്യരുത്. ഒരു മീഡിയം കട്ടിയിൽ വേണം കലക്കി എടുക്കാൻ. അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യൊഴിച്ച് തേങ്ങ ചിരകിയത് ഒരു കപ്പ്, ചക്കച്ചുള അരിഞ്ഞതും ഇട്ട് യോജിപ്പിക്കുക. ചക്ക നല്ല മധുരം ഉള്ളതാണെങ്കിൽ പഞ്ചസാരയുടെ ആവശ്യമില്ല. മധുരം പോരാ എന്ന് തോന്നുകയാണെങ്കിൽ രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കുക.
ഇനി ഇതിലേക്ക് ഏലക്ക പൊടി കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ച ബാറ്ററിൽ നിന്ന് ഒരു തവി ഒഴിച്ചു നന്നായി വട്ടത്തിൽ നേരിയതായി പരത്തിയെടുക്കുക. ഇതിന്റെ ഒരു സൈഡിലായി നമ്മൾ ഉണ്ടാക്കിയ ഫില്ലിംഗ് കുറച്ചുവെച്ചു കൊടുക്കുക. ഒരു അരികിൽ നിന്നും ഈ പത്തിരി റോൾ ചെയ്തു തുടങ്ങുക. പത്തിരി മുറിഞ്ഞു പോകാതെ സൂക്ഷിച്ച് റോൾ ചെയ്തെടുക്കുക. റോൾ ചെയ്തെടുത്ത ശേഷം രണ്ട് സൈഡും ഒന്നു മൊരിയിച്ചെടുത്താൽ സ്നാക്ക് റെഡി. Easy Jackfruit Snack Recipe Credit : Amma Secret Recipes