നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇതുപോലെ ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും മതിവരാത്ത എണ്ണയില്ലാ പലഹാരം!! | Easy Kalathappam Recipe

0

About Easy Kalathappam Recipe

Easy Kalathappam Recipe : വൈകിട്ട് ചായയോടൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി നോക്കാം. മധുര പലഹാരങ്ങൾ ഇഷ്ടമുള്ള ആളുകൾക്കും അല്ലാത്തവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകും ഈ ഒരു പലഹാരം. നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന ഈ അടിപൊളി നാലുമണി പലഹാരം എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നുനോക്കാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് കൂടുതൽ രുചികരമായി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണിത്.

Ingredients

  • പച്ചരി – 1 കപ്പ്
  • തേങ്ങ ചിരകിയത് – 2 ടേബിൾ സ്പൂൺ
  • ചോറ് – 2 ടേബിൾ സ്പൂൺ
  • ഉപ്പു – 1/4 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • ഏലക്ക – 3 എണ്ണം
  • വെള്ളം – 1 കപ്പ്
Easy Kalathappam Recipe
Easy Kalathappam Recipe
  • നേന്ത്രപ്പഴം – 1
  • തേങ്ങാക്കൊത്ത് – 1 പിടി
  • ചെറിയ ഉള്ളി – 4 എണ്ണം
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • ശർക്കര പൊടിച്ചത് – 1. 1/2 കപ്പ്
  • ബേക്കിംഗ് സോഡാ – 1/4 ടീസ്പൂൺ

Learn How to Make Easy Kalathappam Recipe

നേന്ത്രപ്പഴം കൊണ്ടുള്ള ഈ രുചിയൂറും പലഹാരം തയ്യാറാക്കാനായി ആദ്യം പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളം ഒഴിച്ച് 4 മണിക്കൂറെങ്കിലും അടച്ചുവെക്കുക. പച്ചരിയിലെ വെള്ളം നാല് മണിക്കൂറിന് ശേഷം ഊറ്റി കളഞ്ഞ് ഒരു മിക്സി ജാറിലേക്ക് ഇട്ട് അതിലേക്ക് തേങ്ങ ചിരകിയതും, ഉപ്പും, ചോറും, ജീരകവും, ഏലക്കയും, വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച ശേഷം തേങ്ങാക്കൊത്ത് ഇട്ട് മൂപ്പിച്ചെടുക്കുക. അതുപോലെ തന്നെ തേങ്ങാക്കൊത്ത് കോരിയെടുത്ത ശേഷം ചെറിയ ഉള്ളിയും മൂപ്പിച്ച് എടുക്കുക. ചെറിയുള്ളിയും കോരിയെടുത്ത ശേഷം

Easy Kalathappam Recipe
Easy Kalathappam Recipe

അതിലെ വെളിച്ചെണ്ണ മാറ്റി നെയ്യ് ഒഴിച്ച് അതിലേക്ക് നേന്ത്രപ്പഴം ചെറുതാക്കി അരിഞ്ഞത് ഇട്ട് ഒന്ന് വഴറ്റിയെടുക്കുക. ഇതോടൊപ്പം പഞ്ചസാരയും കൂട്ടുക. ആദ്യം തയ്യാറാക്കി വെച്ച ബാറ്ററിലേക്ക് കുറച്ച് നേന്ത്രപ്പഴം വഴറ്റിയതും കുറച്ച് തേങ്ങാക്കൊത്തും ചെറിയുള്ളി മൂപ്പിച്ചതും കൂടി ഇട്ടു കൊടുക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡയും കൂടി ഇട്ടു കൊടുത്ത് കട്ടി കുറച്ച് ബാറ്റർ ആക്കി എടുക്കുക. ഒരു വെള്ളേപ്പ ചട്ടി അടുപ്പിൽ വച്ച് നന്നായി ചൂടായ ശേഷം രണ്ടു തവി വീതം മാവ് ഒഴിച്ച് അതിനു മുകളിലായി നേന്ത്രപ്പഴവും തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും വിതറി കൊടുത്തു അപ്പം ചുട്ട് എടുക്കാവുന്നതാണ്. മാവൊഴിച്ച ശേഷം തീ ലോ റ്റു മീഡിയം ഫ്രെയിമിൽ വെച്ച് അടച്ചു വേവിക്കേണ്ടതാണ്. Easy Kalathappam Recipe Credit : Recipes By Revathi

Read Also : ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടി ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ രുചി ആകും!! | Easy Meat Masala Recipe

മുട്ട ചേർക്കാത്ത കിടിലൻ മുട്ടയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 2 ചേരുവകൾ കൊണ്ട് 2 മിനിറ്റിൽ മുട്ടയപ്പം റെഡി!! | Easy Muttayappam Recipe

Leave A Reply

Your email address will not be published.