രുചിയൂറും നല്ല നാടൻ നെയ്യപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! 5 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് നെയ്യപ്പം റെഡി!! | Easy Neyyappam Recipe
About Easy Neyyappam Recipe
Easy Neyyappam Recipe : നെയ്യപ്പം ഇഷ്ടമാണോ? കുറെ പ്രാവശ്യം നെയ്യപ്പം ഉണ്ടാക്കിയട്ടും ശെരിയാവാതെ വരുന്നുണ്ടോ. ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. നെയ്യപ്പം ശെരിയാവുന്നില്ല എന്ന നിങ്ങളുടെ പരാതി മാറും. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് ഒരു അടിപൊളി നെയ്യപ്പത്തിന്റെ റെസിപ്പിയാണ്. അപ്പോൾ എങ്ങിനെയാണ് ഈ രുചിയൂറും നെയ്യപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ. നെയ്യപ്പം തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ താഴെ കൊടുത്തിരിക്കുന്നു.
Ingredients
- ശർക്കര – 1 കപ്പ്
- പച്ചരി – 1.1/2 കപ്പ്
- ഏലക്ക – 5 എണ്ണം
- മൈദ പൊടി – 2 ടേബിൾ സ്പൂൺ
- ഉപ്പ് – 1 നുള്ള്
- സോഡാ പൊടി – 2 നുള്ള്
- നെയ്യ് – 2 ടീ സ്പൂൺ
- കറുത്ത എള്ള് – 1 ടീ സ്പൂൺ
- തേങ്ങ കൊത്ത്
- ഓയിൽ – ആവശ്യത്തിന്
Learn How to Make Easy Neyyappam Recipe
ചൂടുള്ള നാടൻ നെയ്യപ്പം തയ്യാറാക്കാനായി ആദ്യം ഒരു പാനിൽ ശർക്കര പൊടിച്ചതും കുറച്ച് വെള്ളവും ഒഴിച്ച് നന്നായി അലിയിപ്പിച്ച് എടുക്കുക. ശർക്കര പാനി ഒരു അരിപ്പ വെച്ച് അരിച്ചു എടുത്ത ശേഷം ചൂടാറാൻ മാറ്റി വെക്കുക. 4 മണിക്കൂർ വെള്ളത്തിൽ പച്ചരി കുതിർക്കാൻ വെക്കുക. പച്ചരി കഴുകി കുതിരാൻ വെക്കാൻ ശ്രെദ്ധിക്കുക. 4 മണിക്കൂറിൻ ശേഷം പച്ചരി വെള്ളം ഊറ്റികളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് കൂടെ ഏലക്കയും മൈദ പൊടിയും ഉപ്പും ഇട്ട് അടിച്ചു എടുക്കുക. മാവ് ഒരു പാത്രത്തിലേക് മാറ്റി സോഡ പൊടിയും കൂടിയിട്ട് 4 മണിക്കൂർ വരെ എയർ ടൈറ്റ് ആയി മൂടി വെക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് കുറച്ച് തേങ്ങ കൊത്തും കരിംജീരകവും ഇട്ട് മൂപ്പിച്ച് എടുക്കുക. 4 മണിക്കൂറിൻ ശേഷം മാവ് എടുക്കുമ്പോൾ ചൂടറിയ തേങ്ങ കൊത്തും കരിംജീരകവും മാവിലേക് ഒഴിക്കുക. മാവ് കട്ടി കൂടുതൽ ആണെങ്കിൽ കുറച്ച് വെള്ളം ഒഴിച്ച് ദോശ മാവിന്റെ പരുവം ആകുക. ഒരു ചട്ടി വെച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കിയ ശേഷം ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക. ഒരു ഭാഗം കുറച്ച് വെന്ത ശേഷം മറിച്ചിട്ട് പൊരിച്ചു കോരുക. ഇങ്ങനെ ബാക്കി മാവ് കൂടി പൊരിച്ചു എടുത്താൽ നെയ്യപ്പം റെഡി. വീഡിയോ കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Easy Neyyappam Recipe Credit : Bincy’s Kitchen