മാങ്ങ കൊണ്ട് ഒരു തവണ ഇങ്ങനെ അച്ചാർ ഉണ്ടാക്കി നോക്കൂ! വായിൽ കപ്പലോടും രുചിയിൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ!! | Easy North Indian Mango Pickle Recipe

0

About Easy North Indian Mango Pickle Recipe

Easy North Indian Mango Pickle Recipe : അച്ചാർ ഇഷ്ടമാണോ നിങ്ങൾക്ക്. ഇന്ന് നമുക്ക് ഒരു അടിപൊളി അച്ചാർ ഉണ്ടാക്കിയാലോ? ഒരു നോർത്തിന്ത്യൻ ടേസ്റ്റിൽ കിടിലൻ ഒരു അച്ചാർ. ഈ അച്ചാർ ഉണ്ടെങ്കിൽ പിന്നെ വേറെ കറികൾ ഒന്നും ഇല്ലെങ്കിൽ പോലും ഒരു പറ ചോറുണ്ണും. അപ്പോൾ സ്വദിഷ്ടമായ നോർത്ത് ഇന്ത്യൻ അച്ചാർ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ എങ്ങിനെ ഉണ്ടാകുമെന്ന് നോക്കിയാലോ. ഇതിന് ആവശ്യമായിട്ടുള്ള ചേരുവകൾ വിശദമായി താഴെ കൊടുത്തിരിക്കുന്നു.

Ingredients

  • മാങ്ങ – 1/2 കിലോ
  • കടുക് – 2.1/2 ടേബിൾ സ്പൂൺ
  • പെരുംജീരകം – 1 ടേബിൾ സ്പൂൺ
  • ചെറിയ ജീരകം – 2 ടേബിൾ സ്പൂൺ
  • ഉണക്ക മുളക് – 5 എണ്ണം
  • ഉലുവ – 1. 1/2 ടീ സ്പൂൺ
  • അയമോദഗം – 1 ടീ സ്പൂൺ
Easy North Indian Mango Pickle Recipe
Easy North Indian Mango Pickle Recipe
  • കടുകെണ്ണ – 1 കപ്പ്‌
  • കരിം ജീരകം – 3/4 ടീ സ്പൂൺ
  • കായം -1/4 ടീ സ്പൂൺ
  • മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി – 1. 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

Learn How to Make Easy North Indian Mango Pickle Recipe

ഈ നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ തയ്യാറാക്കാനായി ആദ്യം മാങ്ങ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിൽ കോട്ടൺ തുണി വിരിച്ച് അതിന്റെ മുകളിയായി നിരത്തി വെക്കുക. ഇത് ഒരു 4 മണിക്കൂർ വരെ എങ്കിലും നല്ല വെയിലുള്ള ഭാഗത്ത് വെച്ച് ഒന്ന് ഒണക്കുക. മാങ്ങ മുറിച്ചതിന് ശേഷം മുകളിൽ ഉണ്ടാവുന്ന വെള്ളം പോകുവാൻ വേണ്ടിയാണിത്. ഒരു പാനിൽ കടുക്, പെരുംജീരകം, ചെറിയ ജീരകം, ഉണക്ക മുളക്, ഉലുവ എന്നിവയിട്ട ശേഷം അടുപ്പിൽ വെച്ച് നേരിയ ചൂടാക്കി എടുക്കുക. ഇത് ഒരു മിക്സി ജാറിൽ ഇട്ട് തരിയോടുകൂടി പൊടിച്ചു എടുത്ത് മാറ്റി വെക്കുക.

Easy North Indian Mango Pickle Recipe
Easy North Indian Mango Pickle Recipe

കടുകെണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി വെക്കുക. ഒരു ചില്ലിന്റെ പാത്രത്തിൽ അയമോദഗവും, കരിംജീരകവും, കായ പൊടിയും, മുളക് പൊടിയും, മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും നേരത്തെ പൊടിച്ചു മാറ്റി വെച്ച കൂട്ടും കൂടി ഇട്ട് ആവശ്യാനുസരണം കുറച്ച് ചൂടാറിയ കടുകെണ്ണയും കൂടി ഒഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അച്ചാർ ഒരു 5 ദിവസം വരെ അടച്ചു വെക്കുക. എല്ലാ ദിവസവും ഒന്ന് ഇളക്കി കൊടുക്കുകയും വേണം. 5 ദിവസത്തിന് ശേഷം അച്ചാർ നല്ല രീതിയിൽ മസാല ഒകെ പിടിച്ച് കഴിക്കേണ്ട പാകമാവും. Easy North Indian Mango Pickle Recipe Credit : Jaya’s Recipes

Read Also : രുചിയൂറും നല്ല നാടൻ നെയ്യപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! 5 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് നെയ്യപ്പം റെഡി!! | Easy Neyyappam Recipe

ഇഞ്ചി കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ! ഞൊടിയിടയിൽ അടിപൊളി ടേസ്റ്റിലും മണത്തിലും കിടിലൻ ഇഞ്ചി കറി തയ്യാർ!! | Easy Inji Curry Recipe

Leave A Reply

Your email address will not be published.