പഴം പൊരി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റിൽ നല്ല മൊരിഞ്ഞ സൂപ്പർ പഴം പൊരി റെഡി!! | Easy Pazham Pori Recipe

0

About Easy Pazham Pori Recipe

Easy Pazham Pori Recipe : ചൂട് ചായയോടൊപ്പം ഒരു പഴംപൊരി കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം എടുത്ത് ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് തന്നെ തയ്യാറാക്കാവുന്ന ഒരു സ്നാക്കാണ് പഴംപൊരി. എന്നാൽ അതിനായി ഉപയോഗിക്കുന്ന ബാറ്റർ ശരിയല്ല എങ്കിൽ പഴംപൊരി എത്ര ഉണ്ടാക്കിയാലും രുചി കിട്ടണമെന്നില്ല. മാത്രമല്ല പലയിടങ്ങളിലും പല രീതികളിലായിരിക്കും പഴംപൊരി ഉണ്ടാക്കുന്നതിനുള്ള ബാറ്റർ തയ്യാറാക്കുന്നത്. അങ്ങിനെ ചെയ്യുമ്പോൾ പഴംപൊരിയുടെ ടെക്സ്ചർ മാറുന്നതിന് കാരണമായേക്കാം. മാത്രമല്ല മാവ് ഭയങ്കര ബലം വരാനും സാധ്യതയുണ്ട്. അതു കൊണ്ടാണ് പലരും കടകളിൽ നിന്നും വാങ്ങുമ്പോൾ ഉള്ള പഴംപൊരിയുടെ രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നത്. അത്തരം പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  1. നേന്ത്രപ്പഴം – ഒരു കിലോ
  2. മൈദ – ഒരു കപ്പ്
  3. തരിയില്ലാത്ത അരിപ്പൊടി – അരക്കപ്പ്
  4. ദോശമാവ് – കാൽ കപ്പ്
  5. പഞ്ചസാര – മധുരത്തിന് ആവശ്യമായത്
  6. ബേക്കിംഗ് സോഡാ – ഒരു പിഞ്ച്
  7. മഞ്ഞൾ പൊടി – ഒരു പിഞ്ച്
  8. എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
  9. വെള്ളം – ബാറ്റർ തയ്യാറാക്കാൻ ആവശ്യമായ
Easy Pazham Pori Recipe
Easy Pazham Pori Recipe

Learn How to Make Easy Pazham Pori Recipe

പഴംപൊരി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെങ്കിലും അതിന്റെ ബാറ്റർ തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകണം. മറ്റൊരു കാര്യം, ബാറ്റർ തയ്യാറാക്കി എടുക്കുന്ന സമയം കൊണ്ട് തന്നെ പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ എളുപ്പത്തിൽ ചൂടാക്കി എടുക്കുകയും ചെയ്യാം. ആദ്യമായി ചെയ്യേണ്ടത് പഴത്തിന്റെ തൊലിയെല്ലാം കളഞ്ഞ് രണ്ടു മൂന്നു സ്ലൈസുകൾ ആയി കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക എന്നതാണ്. പഴം മുറിച്ചെടുക്കുമ്പോൾ കനം കൂടുതൽ ആവുകയോ കുറയുകയോ ചെയ്യാത്ത രീതിയിലാണ് മുറിച്ചെടുക്കേണ്ടത്. അതല്ലെങ്കിൽ പഴംപൊരിയുടെ ഉൾഭാഗം ശരിയായി കിട്ടില്ല.

അതുപോലെ പഴത്തിലേക്ക് മാവ് പിടിക്കാത്ത അവസ്ഥയും ഉണ്ടാകും. അതിനുശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടാകുന്ന സമയം കൊണ്ട് പഴംപൊരിക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ആദ്യം മൈദയും, പിന്നീട് അരിപ്പൊടിയും, ദോശമാവും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മഞ്ഞൾപൊടിയും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ബേക്കിംഗ് സോഡയും കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം കുറേശ്ശെയായി വെള്ളം മാവിലേക്ക് ഒഴിച്ചു കൊടുത്ത് ഒട്ടും കട്ട പിടിക്കാത്ത രീതിയിൽ സെറ്റ് ചെയ്ത് എടുക്കണം.

Easy Pazham Pori Recipe
Easy Pazham Pori Recipe

കുറച്ച് സമയം ബാറ്റർ വച്ചു കഴിഞ്ഞാൽ അതിലേക്ക് പഞ്ചസാരയും മറ്റു ചേരുവകളും നല്ല രീതിയിൽ ഇറങ്ങി പിടിക്കും. അപ്പോഴേക്കും എണ്ണ പാകമായ ചൂട് ആയിട്ടും ഉണ്ടാകും. എണ്ണ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പഴംപൊരി ബാറ്ററിൽ നല്ലതുപോലെ മുക്കിയ ശേഷം ഇട്ടു കൊടുക്കാവുന്നതാണ്. ഈയൊരു സമയം ഒന്നോ രണ്ടോ പഴംപൊരി എന്ന രീതിയിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കാനായി സാധിക്കും. പഴംപൊരിയുടെ രണ്ടുവശവും നല്ലതുപോലെ വെന്ത് ക്രിസ്പ്പായി വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ മറ്റ് പഴംപൊരികൾ കൂടി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.

ഇത്രയും ചെയ്താൽ നല്ല രുചികരമായ പഴംപൊരി റെഡിയായി കഴിഞ്ഞു. ഇനി ചൂട് ചായയോടൊപ്പം പഴംപൊരി സെർവ് ചെയ്യാം. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഈ ഒരു പഴംപൊരി ഒരു തവണയെങ്കിലും തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്നതാണ്. പ്രത്യേകിച്ച് വീട്ടിൽ ഗസ്റ്റ് എല്ലാം വരുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പഴംപൊരിയുടെ റെസിപ്പി തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Rathna’s Kitchen എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Rathna’s Kitchen

Easy Pazham Pori Recipe
Easy Pazham Pori Recipe

Read Also : നല്ല പഞ്ഞി പോലുള്ള സോഫ്റ്റ് ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 5 മിനുട്ടിൽ രുചിയൂറും നാടൻ ഉണ്ണിയപ്പം റെഡി!! | Easy Unniyappam Recipe

അരി പൊടിക്കുകയോ അരക്കുകയോ വേണ്ടാ! കറുമുറെ തിന്നാൻ ക്രിസ്‌പി അച്ചപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Easy Achappam Recipe

Leave A Reply

Your email address will not be published.