അരി പൊടിക്കുകയോ അരക്കുകയോ വേണ്ടാ! കറുമുറെ തിന്നാൻ ക്രിസ്‌പി അച്ചപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Easy Achappam Recipe
About Easy Achappam Recipe
Easy Achappam Recipe : കാലങ്ങളായി തന്നെ നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു പലഹാരമാണല്ലോ അച്ചപ്പം. കഴിക്കാൻ വളരെയധികം രുചിയുള്ള അച്ചപ്പം സാധാരണയായി ബേക്കറികളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം കൃത്യമായ അളവുകളിൽ ചേരുവകൾ ഉപയോഗിച്ചില്ല എങ്കിൽ അച്ചപ്പം വീട്ടിലുണ്ടാക്കിയാലും ശരിയാകാനുള്ള സാധ്യത കുറവാണ്. എന്നാൽ വളരെ എളുപ്പത്തിൽ അച്ചപ്പം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- അരിപ്പൊടി – നാല് കപ്പ്
- തേങ്ങാപ്പാൽ – രണ്ട് കപ്പ്
- മുട്ട – രണ്ടെണ്ണം
- പഞ്ചസാര – 10 ടേബിൾ സ്പൂൺ
- കറുത്ത എള്ള് – ഒരു ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
- വെള്ളം – കാൽ കപ്പ്
Learn How to Make Easy Achappam Recipe
അച്ചപ്പം തയ്യാറാക്കുമ്പോൾ നല്ല ക്രിസ്പിയായും രുചിയോടും കൂടി കിട്ടണമെങ്കിൽ എടുക്കുന്ന പൊടി, ഉപയോഗിക്കുന്ന മറ്റ് ചേരുവകളുടെ അളവ് എന്നിവയിലെല്ലാം കൃത്യത പാലിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അച്ചപ്പം ഉണ്ടാക്കുമ്പോൾ അത് ഉദ്ദേശിച്ച രീതിയിൽ ആയിരിക്കില്ല കിട്ടുന്നത്. സാധാരണയായി അച്ചപ്പം ഉണ്ടാക്കാൻ പച്ചരി കുതിർത്തി പൊടിച്ച് വറുത്തെടുക്കുന്ന രീതിയാണ് പല സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ അതിനു പകരമായി ഇവിടെ ഒട്ടും തരിയില്ലാത്ത പത്തിരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് പണി ഒഴിവാക്കുകയും ചെയ്യാം.
ആദ്യം തന്നെ വലിപ്പമുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം. അതായത് ഒട്ടും കട്ടകൾ ഇല്ലാത്ത രീതിയിൽ പഞ്ചസാരയും മുട്ടയും മിക്സ് ആയി കിട്ടിയാൽ മാത്രമേ പൊടി ചേർക്കുമ്പോൾ ശരിയായ രീതിയിൽ സെറ്റ് ചെയ്ത് എടുക്കാൻ സാധിക്കുകയുള്ളൂ. ശേഷം കറുത്ത എള്ള് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എടുത്തുവച്ച പൊടി കുറേശ്ശെയായി മുട്ടയുടെ കൂട്ടിലേക്ക് ഇട്ട് ഒരു തവി ഉപയോഗിച്ച് ഒട്ടും കട്ട പിടിക്കാതെ ഇളക്കി കൊടുക്കുക. അതോടൊപ്പം തന്നെ തേങ്ങാപ്പാലും കുറേശ്ശെയായി മാവിലേക്ക് ചേർത്തു കൊടുക്കാം.
ഒരു കാരണവശാലും പൊടി മുഴുവനായും മാവിലേക്ക് ചേർത്തു കൊടുക്കരുത്. ഇങ്ങനെ ചെയ്താൽ മാവ് കട്ടപിടിച്ച് അച്ചപ്പം ഉണ്ടാക്കുമ്പോൾ ശരിയായ രീതിയിൽ കിട്ടാത്ത അവസ്ഥ വരും. തേങ്ങാപ്പാൽ മതിയാകാതെ വരികയാണെങ്കിൽ കാൽ കപ്പ് അളവിൽ വെള്ളം കൂടി ആവശ്യാനുസരണം മാവിലേക്ക് ചേർത്തു കൊടുക്കാം. അതായത് ഒട്ടും കട്ടി ഇല്ലാത്ത രീതിയിലാണ് മാവിന്റെ കൺസിസ്റ്റൻസി ആവശ്യമായിട്ടുള്ളത്. അടുത്തതായി അച്ചപ്പം വറുക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാം. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
വെളിച്ചെണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അച്ചപ്പം ഉണ്ടാക്കുന്ന അച്ച് അതിലേക്ക് ഇറക്കി വയ്ക്കുക. അച്ചപ്പം ഉണ്ടാക്കാനായി എടുക്കുന്ന അച്ച് നല്ല രീതിയിൽ ചൂടായിട്ടില്ല എങ്കിൽ മാവിലേക്ക് മുക്കുമ്പോൾ അതിലേക്ക് മാവ് പിടിക്കാത്ത അവസ്ഥ വരും. അച്ചു ചൂടായി തുടങ്ങുമ്പോൾ അതെടുത്ത് മാവിൽ മുക്കി വീണ്ടും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. അച്ചപ്പത്തിന്റെ ഒരുവശം നല്ലതുപോലെ ക്രിസ്പായി വെന്തു വന്നു കഴിഞ്ഞാൽ മറുവശം മറിച്ചിട്ടു കൊടുക്കുക. ഈയൊരു രീതിയിൽ നല്ല ക്രിസ്പായ അച്ചപ്പം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം
മാവ് അച്ചിലേക്ക് എടുക്കാൻ പറ്റുന്ന രീതിയിലുള്ള പാത്രം തന്നെ മാവ് കലക്കുന്ന സമയത്ത് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ അവസാനം ഉണ്ടാക്കുന്ന അച്ചപ്പങ്ങൾ ചിലപ്പോൾ ആദ്യത്തേതിന്റെ അത്ര കനം ലഭിക്കണമെന്നില്ല. ഈയൊരു രീതിയിൽ ഒരിക്കലെങ്കിലും അച്ചപ്പം വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്നതാണ്. തീർച്ചയായും കടയിൽ നിന്നും വാങ്ങുന്ന അതേ അച്ചപ്പത്തിന്റെ രുചി നിങ്ങൾ ഉണ്ടാക്കുമ്പോഴും ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Sheeba’s Recipes എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Sheeba’s Recipes