ഇനി പരിപ്പുവട ഉണ്ടാക്കുമ്പോൾ ഇതുംകൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ! തട്ടുകടയിലെ നല്ല മൊരിഞ്ഞ പരിപ്പുവടയുടെ രുചി രഹസ്യം!! | Easy Parippu Vada Recipe

0

About Easy Parippu Vada Recipe

Easy Parippu Vada Recipe : പരിപ്പുവട പലർക്കും ഒരു നൊസ്റ്റാൾജിയ തന്നെയായിരിക്കും. ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ കഴിച്ച് ശീലിച്ച പരിപ്പുവട വീട്ടിൽ ഉണ്ടാക്കുമ്പോൾ ചായക്കടയിൽ നിന്നും കൊണ്ടു വരുന്നതിന്റെ ടേസ്റ്റ് കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരമാണ് പരിപ്പുവട. എന്നാൽ ഉപയോഗിക്കുന്ന ചേരുവകളുടെ അളവിലുള്ള വ്യത്യാസം പോലും പരിപ്പുവടയുടെ ക്രിസ്പിനസും ടേസ്റ്റും ഇല്ലാതാക്കുന്നതിനുള്ള ചില കാരണങ്ങൾ ആകാം. ചായക്കട സ്റ്റൈലിൽ നല്ല ക്രിസ്പായ പരിപ്പുവട കഴിക്കാൻ ആഗ്രഹമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഉഗ്രൻ പരിപ്പുവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • കടലപ്പരിപ്പ് – ഒരു കപ്പ്
  • ഗ്രീൻപീസ് പരിപ്പ് – ഒരു കപ്പ്
  • പെരുംജീരകം – കാൽ ടീസ്പൂൺ
  • വെളുത്തുള്ളി – 4 മുതൽ 5 അല്ലി വരെ
  • കറിവേപ്പില – ഒരു തണ്ട്
  • വലിയ ഉള്ളി – വലുത് ഒരെണ്ണം
Easy Parippu Vada Recipe
Easy Parippu Vada Recipe
  • ചെറിയ ഉള്ളി – രണ്ടു മുതൽ മൂന്നെണ്ണം വരെ
  • ഉണക്കമുളക് – മൂന്നെണ്ണം
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • പച്ചമുളക് – എരുവിന് അനുസരിച്ച്
  • ഉപ്പ് – അര ടീസ്പൂൺ

Learn How to Make Easy Parippu Vada Recipe

പല സ്ഥലങ്ങളിലും പലരീതിയിൽ ആയിരിക്കും പരിപ്പുവട തയ്യാറാക്കുന്നത്. ചിലർ പരിപ്പുവട തയ്യാറാക്കുമ്പോൾ അതിൽ പൊടികളെല്ലാം കൂടുതലായി ചേർത്ത് കൊടുക്കാറുണ്ട്. എന്നാൽ നല്ല നാടൻ രുചിയിലുള്ള പരിപ്പുവടയാണ് നിങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ പൊടികൾ ഒന്നും തന്നെ ചേർക്കേണ്ട ആവശ്യം വരുന്നില്ല. പകരം ഉഴുന്നു പരിപ്പും, ഗ്രീൻപീസ് പരിപ്പും നല്ലതുപോലെ കഴുകി കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും കുതിർത്താനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. പരിപ്പുവടയുടെ മാവ് അരയ്ക്കുന്നതിനു മുൻപായി അതിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ ഒന്ന് ക്രഷ് ചെയ്ത് എടുക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് പെരുംജീരകവും തോലോടുകൂടിയ വെളുത്തുള്ളിയുടെ അല്ലിയും രണ്ടില കറിവേപ്പിലയും ഉണക്കമുളകും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.

Easy Parippu Vada Recipe
Easy Parippu Vada Recipe

ശേഷം അതേ മിക്സിയുടെ ജാറിൽ തന്നെ എടുത്തുവച്ച പരിപ്പ് കുറേശ്ശെയായി ഇട്ട് കൃഷ് ചെയ്ത് എടുക്കണം. പരിപ്പ് ഒരു കാരണവശാലും കൂടുതലായി അരഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ പരിപ്പ് അതേപടി കിടക്കുകയാണെങ്കിൽ പരിപ്പുവട ഉണ്ടാക്കുമ്പോൾ പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ പരിപ്പ് കൃഷ് ചെയ്യുമ്പോൾ നല്ല ശ്രദ്ധ നൽകേണ്ടതായുണ്ട്. പരിപ്പ് മുഴുവനായും അരച്ചെടുത്തു കഴിഞ്ഞാൽ നേരത്തെ ക്രഷ് ചെയ്തു വെച്ച പെരുംജീരകത്തിന്റെ കൂട്ടുകൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ആവശ്യമായ ഉപ്പ് കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. ശേഷം എടുത്തുവച്ച സവാള ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

അതുപോലെ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയും വളരെ ചെറിയ രീതിയിൽ വേണം അരിഞ്ഞെടുക്കാൻ. ചെറിയ ഉള്ളിയും കനം കുറച്ചു വേണം അരിയാൻ. ഈയൊരു കൂട്ടുകൂടി ക്രഷ് ചെയ്ത് വച്ച പരിപ്പിലേക്ക് ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴയ്ക്കുക. അതായത് കയ്യിൽ പിടിക്കുമ്പോൾ ഒരു കാരണവശാലും പരിപ്പുവട പൊട്ടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതല്ലെങ്കിൽ എണ്ണയിൽ ഇട്ട് ഉടനെ തന്നെ വട പൊട്ടി പോകും. അടുത്തതായി പരിപ്പുവട വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് നല്ലതുപോലെ ചൂടാക്കാനായി വയ്ക്കുക. എണ്ണ നല്ല രീതിയിൽ തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ചെറിയതായി വട്ടത്തിൽ പരത്തി വെച്ച പരിപ്പു വടകൾ ഇട്ട്

Easy Parippu Vada Recipe
Easy Parippu Vada Recipe

രണ്ടുവശവും നല്ലതുപോലെ ക്രിസ്പിയായി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. സ്റ്റവ് മീഡിയം ഫ്ലൈമിൽ വച്ച് മാത്രമേ പരിപ്പുവട ഉണ്ടാക്കാൻ പാടുകയുള്ളൂ. അതല്ലെങ്കിൽ പുറംഭാഗം നല്ലതുപോലെ ആവുകയും അകത്തേക്ക് വേവ് എത്താത്ത അവസ്ഥയും ഉണ്ടാകും. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ചായക്കടയിൽ നിന്നും കിട്ടുന്ന പരിപ്പുവടയുടെ അതേ രുചിയുള്ള പരിപ്പുവട നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Fathimas Curry World എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Fathimas Curry World

Read Also : പഴം പൊരി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റിൽ നല്ല മൊരിഞ്ഞ സൂപ്പർ പഴം പൊരി റെഡി!! | Easy Pazham Pori Recipe

നല്ല പഞ്ഞി പോലുള്ള സോഫ്റ്റ് ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 5 മിനുട്ടിൽ രുചിയൂറും നാടൻ ഉണ്ണിയപ്പം റെഡി!! | Easy Unniyappam Recipe

Leave A Reply

Your email address will not be published.