കൊതിയൂറും മത്തി മുളകിട്ടത് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! മത്തിക്ക് ഇത്രയും രുചിയോ എന്ന് ആരും പറഞ്ഞു പോകും!! | Easy Sardine Curry Recipe
About Easy Sardine Curry Recipe
Easy Sardine Curry Recipe : ഏറ്റവും ടേസ്റ്റിയായി മത്തി മുളകിട്ടത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കിയാലോ. ഇരിക്കുന്തോറും ടേസ്റ്റ് കൂടുന്ന ഈ ഒരു മത്തിക്കറി ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. അതുപോലെ തന്നെ ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ വേണ്ടി തോന്നും.
Ingredients
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
- കടുക് – 1/2 ടീ സ്പൂൺ
- വേപ്പില
- പച്ച മുളക്
- വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1/2 ടീ സ്പൂൺ
- ഉള്ളി
- തക്കാളി – 1 എണ്ണം
- കുടം പുളി
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 2 ടേബിൾ സ്പൂൺ
- മത്തി
How to Make Easy Sardine Curry Recipe
ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടായ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുകിട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് വേപ്പില ചേർത്തു കൊടുക്കുക. കൂടെ തന്നെ ചെറുതായി അരിഞ്ഞ ചെറിയുള്ളി ചേർത്തു കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് വേപ്പിലയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് കുറച്ചു നേരം വേവിക്കുക. തക്കാളി നന്നായി ഉടഞ്ഞ ശേഷം ഇതിലേക്ക് നമുക്ക് പുളി പിഴിഞ്ഞ വെള്ളം പുള്ളിയോട് കൂടി ഒഴിച്ചു കൊടുക്കാം.
വാളംപുളിയാണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. മുളകുപൊടി ചേർക്കുമ്പോൾ അത് കുറച്ചു വെള്ളത്തിൽ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ചേർത്തു കൊടുത്താൽ പൊടി വേഗം കരിഞ്ഞു പോകില്ല. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് ഇത് മിക്സ് ആയി കിട്ടുകയും ചെയ്യും. മുളകുപൊടി ഇതുപോലെ മിക്സ് ആക്കിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് തിളപ്പിച്ച ശേഷം മീൻ ചേർത്ത് കൊടുക്കുക. ശേഷം ഇത് അടച്ചുവെച്ച് 10 മിനിറ്റ് വരെ വേവിക്കുക. പിന്നീട് തുറന്നു ഒന്നുകൂടി ചുറ്റിച്ചു കൊടുത്ത ശേഷം വീണ്ടും അടച്ചുവെച്ച് കുറച്ചുനേരം കൂടി വേവിച്ച് വേപ്പില തൂകി കൊടുത്താൽ മീൻ മുളകിട്ടത് റെഡിയായി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Easy Sardine Curry Recipe Credit : Keerthana Sandeep