ചോറിന്റെ ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒരു ടേസ്റ്റി ആയ മുട്ടക്കറി റെസിപ്പി നോക്കിയാലോ
About egg curry
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു സിമ്പിൾ ടേസ്റ്റി മുട്ടക്കറിയുടെ റെസിപ്പി ആണിത്. പാചകം അറിയാത്തവർക്ക് പോലും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു മുട്ടക്കറിയുടെ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
Ingredients
- മുട്ട – 5 എണ്ണം
- സവാള – 2 എണ്ണം
- തക്കാളി – 3 എണ്ണം
- പച്ച മുളക് – 1 എണ്ണം
- ഇഞ്ചി ചതച്ചത് – 1. 1/2 ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 2 ടീ സ്പൂൺ
- കടുക് – 1/2 ടീ സ്പൂൺ
- മുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1. 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ജീരക പൊടി – 1/4 ടീ സ്പൂൺ
- ഗരം മസാല – 1. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
How to make egg curry
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച് കഴിയുമ്പോൾ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുത്ത് വഴറ്റുക.
ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ടൊമാറ്റോ പ്യൂരി കൂടി ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എണ്ണ തെളിയുന്ന വരെ ആകുമ്പോൾ ഇതിലേക്ക് നമുക്ക് പൊടികൾ ചേർത്തു കൊടുക്കാം.
മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ജീരകപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ചു ചൂടുവെള്ളം കൂടി ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ചെടുക്കുക. കറി നന്നായി തിളച്ച് കുറുകി വരുമ്പോൾ നമുക്ക് ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് കൊടുത്ത് വീണ്ടും അടച്ചുവെച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കും അവസാനമായി കുറച്ച് മല്ലിയില കൂടി വിതറി കഴിഞ്ഞാൽ മുട്ടക്കറി റെഡിയായി. വീഡിയോ കാണൂ. Recipe credits: Sheeba’s Recipes