വെറും നാലു ചേരുവകൾ കൊണ്ട് അടിപൊളി ടോഫി പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
About toffee pudding recipe
വളരെ പെട്ടെന്ന് സിമ്പിൾ ആയി നമുക്ക് ട്ടോഫി പുഡ്ഡിംഗ് ഉണ്ടാകും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മധുര പലഹാരങ്ങളിൽ ഒന്നാണ് പുഡിങ്
Ingredients
- മിൽക്ക് മെയ്ഡ് – 1 എണ്ണം
- വെള്ളം – 1. 1/2 കപ്പ്
- ചൈന ഗ്രാസ് – 10 ഗ്രാം
- പാൽ – 2 കപ്പ്
- ഏലക്ക പൊടി – 1 ടീ സ്പൂൺ
- പാൽ പൊടി – 1/4 കപ്പ്
How to make toffee pudding
ഒരു കുക്കറിലേക് മിൽക്ക് മൈഡിന്റെ ടിൻ ഇറക്കി വെച്ചുകൊടുത്ത് അത് മുങ്ങി കിടക്കുന്ന അത്രയും വെള്ളം ഒഴിച്ചു കൊടുത്തു അടുപ്പിൽ വച്ച് ആദ്യം ഹൈ ഫ്ലെയിമിൽ ഒരു വിസിൽ വരുത്തുക. ശേഷം ലോ ഫ്ലെയിമിൽ വച്ച് വീണ്ടും മൂന്ന് വിസിൽ വന്ന ശേഷം പ്രഷർ പോയി തണുത്ത ശേഷം അത് തുറന്നു അതിലെ ക്യാൻ ചൂടാറി കഴിയുമ്പോൾ അതെടുത്ത് നമുക്ക് മാറ്റി വെക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുക വെള്ളം കൂടെ തന്നെ ചൈന ഗ്രാസ് കൂടി ഇട്ടു കൊടുത്ത് ചൈന ഗ്രാസ് നന്നായി മെൽറ്റ് ആക്കി എടുക്കുക. മറ്റൊരു പാനിൽ പാൽ ഒഴിച്ചു കൊടുത്ത് അതിന്റെ കൂടെ തന്നെ ഏലക്ക പൊടിയും പാൽപ്പൊടിയും ഇട്ട് മിക്സ് ചെയ്യുക. ശേഷം ഇത് അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ ഇതിലേക്ക് നമ്മൾ ടോപ്പി ആക്കി വച്ചിരിക്കുന്ന മിൽക്ക് മെയ്ഡ് എല്ലാം ഇതിലേക്ക് ഇട്ടുകൊടുത്ത് വീണ്ടും ഇളക്കുക.
ശേഷം ചൈന ഗ്രാസ് മെൽറ്റ് ചെയ്തത് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇത് സെറ്റ് ചെയ്യുന്ന ട്രേയിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിലേക്ക് ഒരു അരിപ്പ വച്ച് ഈയൊരു മിക്സ് ഒഴിച്ചു കൊടുക്കുക. ശേഷം മുകളിൽ ബബിൾസ് ഉണ്ടെങ്കിൽ അതൊക്കെ മാറ്റി കൊടുത്ത് ഒന്ന് പകുതി സെറ്റായി കഴിയുമ്പോൾ ഇതിനു മുകളിലേക്ക് നമുക്ക് ഇഷ്ടമുള്ള നട്സ് വിതറി കൊടുത്ത് സെറ്റ് ചെയ്യാം. പിന്നീട് വീണ്ടും കമ്പ്ലീറ്റ് ആയി സെറ്റ് ചെയ്യാൻ മാറ്റിവെക്കുക. Recipe credits: cook with shafee