നല്ല തിക്ക് ഗ്രേവിയോടുകൂടി ഉള്ള ഗ്രീൻപീസ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം, ചപ്പാത്തിക്കും ചോറിനും ഒപ്പം അടിപൊളി കോമ്പിനേഷൻ ആണ്
About green peas masala
ബ്രേക്ഫാസ്റ്റിന്റേയോ ടിന്നെറിന്റെയോ അങ്ങനെ എല്ലാത്തിന്റെയും കൂടെ കഴിക്കാൻ പറ്റിയ ടേസ്റ്റി ആയ ഗ്രീൻപീസ് കറി എങ്ങനെയാണ് വീട്ടിൽ തന്നെ വേഗത്തിൽ ഉണ്ടാക്കുന്നത് നോക്കാം. തേങ്ങയും ജീരകവും എല്ലാം അരച്ചു ചേർക്കുന്നത് കൊണ്ട് തന്നെ ഒരു പ്രത്യേക രുചിയുള്ള ഗ്രീൻപീസ് കറിയുടെ റെസിപ്പി ആണിത്.
Ingredients
- ഗ്രീൻ പീസ് – 1 കപ്പ്
- വെളിച്ചെണ്ണ
- ഉപ്പ് – ആവശ്യത്തിന്
- സവാള – 2 എണ്ണം
- പച്ച മുളക് – 7 എണ്ണം
- വേപ്പില
- തക്കാളി – വേപ്പില
- വെളുത്തുള്ളി – 7 എണ്ണം
- ഇഞ്ചി
- മഞ്ഞൾപ്പൊടി – 3/4 ടീ സ്പൂൺ
- മല്ലി പൊടി – 1 ടേബിൾ സ്പൂൺ
- ഗരം മസാല പൊടി – 1 ടീ സ്പൂൺ
- വലിയ ജീരകം – 1 ടീ സ്പൂൺ
- തേങ്ങ ചിരകിയത് – 1 കപ്പ്
How to make green peas masala
തലേ ദിവസം രാത്രി ഒരു കപ്പ് ഗ്രീൻപീസ് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. ഇനി ഇത് കഴുകി വൃത്തിയാക്കിയ ശേഷം കുക്കറിൽ ഇട്ട് കൊടുത്ത ആവശ്യത്തിനു വെള്ളമൊഴിച്ചുകൊടുത്തു ഉപ്പും ഇട്ടു കൊടുത്ത ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇട്ടുകൊടുത്തു നന്നായി വഴറ്റുക.
കൂടെ തന്നെ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഒരുമിച്ച് ചതച്ചത് കൂടി ഇട്ടു കൊടുത്ത് ഇതിന്റെയെല്ലാം പച്ചമണം മാറുന്നവരെ ഇളക്കി കൊടുക്കുക ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കൂടി ഇട്ടുകൊടുത്ത് തക്കാളി ഉടയുന്ന വരെ ഇളക്കുക പൊടികളായി മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ നമുക്ക് ഇത് കുക്കറിലേക്ക് വേവിച്ചുവച്ചിരിക്കുന്ന പീസിലേക്ക് ഒഴിച്ചു കൊടുത്തു വീണ്ടും അടച്ചുവെച്ച് ഹൈ ഫ്ലെയിമിൽ ഒരു വിസിൽ കൂടി വരുത്തിക്കാം.
ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും വലിയ ജീരകവും കുറച്ചു വെള്ളവും ഒഴിച്ചു കൊടുത്തു നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക ഇനി ഈ തേങ്ങയുടെ മിക്സ് കുക്കറിലേക്ക് ഒഴിച്ചു കൊടുത്ത എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ഗരം മസാലയും ഇട്ട് കൊടുത്ത ശേഷം ഒന്ന് ചൂടാക്കി എടുക്കുക അവസാനമായി കുറച്ചു മല്ലിയിലയും വേപ്പിലയും കൂടി ഇട്ടു കൊടുത്തു കഴിഞ്ഞാൽ കറി റെഡിയായി. Recipe credits: Rathna’s Kitchen