കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടപ്പെട്ട ബ്രോസ്റ്റഡ് ചിക്കൻ കടയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം
About Broasted chicken
റസ്റ്റോറന്റിൽ കഴിക്കുന്ന അതേ ടേസ്റ്റിലും അതേ ക്രിസ്പിനസ്സിലും തന്നെ നമുക്ക് വീട്ടിൽ ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം.
Ingredients
- ചിക്കൻ – 1. 1/4 കിലോ
- പാൽ – 1. 1/2 കപ്പ്
- നാരങ്ങ നീർ – 1. 1/2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
- മുളക് പൊടി
- കാശ്മീരി മുളക് പൊടി
- ജിൻജർ പൗഡർ – 1 ടീ സ്പൂൺ
- ഗാർലിക് പൗഡർ
- ബേക്കിംഗ് സോഡാ – 2 നുള്ള്
- വിനാഗിരി – 2 ടേബിൾ സ്പൂൺ
- ചില്ലി സോസ് – 1 ടീ സ്പൂൺ
- മൈദ പൊടി – 1 കപ്പ്
- മുട്ട – 1 എണ്ണം
- കോൺ ഫ്ലോർ – 2. 1/2 ടേബിൾ സ്പൂൺ
- ബേക്കിംഗ് പൗഡർ
how to make broasted chicken at home
ഒരു ബൗളിലേക്ക് പാലൊഴിച്ചു കൊടുക്കുക. ഇതിലേക്ക് നാരങ്ങാനീര് കൂടി ചേർത്തു കൊടുത്തശേഷം ഇളക്കി യോജിപ്പിച്ച് ഒരു 10 മിനിറ്റ് അടച്ചുവെക്കുക. ശേഷം ഇത് ബട്ടർമിൽക് ആയി കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
ഇനി ഇതിലേക്ക് കുരുമുളകുപൊടി കാശ്മീരി മുളകുപൊടി ഗാർലിക് പൗഡർ ജിഞ്ചർ പൗഡർ ബേക്കിംഗ് സോഡ വിനാഗിരി ചില്ലി സോസും എന്നിവ ഇട്ട് കൊടുത്ത് മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വച്ചിരിക്കുന്ന ചിക്കൻ തൊലിയോട് കൂടി ഇതിലേക്ക് ഇട്ടു കൊടുത്ത് മിക്സ് ചെയ്ത ശേഷം കുറഞ്ഞത് ഒരു നാലു മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വയ്ക്കുക.
how to make broasted chicken at home
ഒരു ബൗളിലേക്ക് മൈദ പൊടിയും കോൺഫ്ലവറും ഗാർലിക് പൗഡർ ആവശ്യത്തിന് ഉപ്പും മുട്ടയും ചേർത്തുകൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തു നന്നായി കലക്കി എടുക്കുക. വേറൊരു പാത്രത്തിലേക്ക് മൈദ പൊടിയും മുളകുപൊടിയും കുറച്ച് കുരുമുളകുപൊടിയും ഉപ്പും ബേക്കിംഗ് പൗഡർ കൂടി ഇട്ടു കൊടുത്ത് മിക്സ് ചെയ്ത് വെക്കുക.
ഇനി റസ്റ്റ് ചെയ്യാൻ വെച്ചിരിക്കുന്ന ചിക്കൻ അതിൽ നിന്ന് ഈയൊരു കലക്കി വച്ചിരിക്കുന്ന മൈദപ്പൊടിയുടെ മിക്സിൽ മുക്കുക പിന്നീട് പൊടിയിൽ മുക്കി നന്നായി കുടഞ്ഞെടുത്ത ശേഷം ചൂടായി വന്നിരിക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുത്തു പൊരിച്ചു കോരാം. വീഡിയോ കാണൂ. Recipe credits: Fathimas Curry World