ഏറ്റവും പെട്ടെന്ന് കോൾഡ് കോഫി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.
About cold coffee
ഐസ്ക്രീമോ വിപ്പിംഗ് ക്രീമോ ഒന്നും ഉപയോഗിക്കാതെ തന്നെ നല്ല ക്രീമിയായി നമുക്ക് എങ്ങനെയാണ് കോൾഡ് കോഫി വളരെ പെട്ടെന്ന് ഉണ്ടാക്കുന്നത് എന്ന് കണ്ടല്ലോ. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. (how to make cold coffee at home)
Ingredients
- ഇൻസ്റ്റന്റ് കോഫി പൗഡർ
- പഞ്ചസാര പൊടിച്ചത്
- പാൽ – 1 . 1/4 കപ്പ്
- ഐസ് ക്യൂബ്
how to make cold coffee at home
ഒരു മിക്സിയുടെ ജാറിലേക്ക് ഐസ്ക്യൂബ്സ് ഇട്ടു കൊടുക്കുക. കൂടെ തന്നെ പഞ്ചസാര പൊടിച്ചത് ഇട്ടു കൊടുത്ത് നന്നായി ഹൈ സ്പീഡിൽ വച്ച് ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് പാലും നിങ്ങൾക്ക് ആവശ്യത്തിന് കടുപ്പത്തിനു അനുസരിച്ചുള്ള കോഫി പൗഡർ കൂടി ഇട്ടു കൊടുത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക. വലിയ ജാറിൽ ഇട്ട് അടിക്കാൻ ശ്രദ്ധിക്കുക.
പാൽ എടുക്കുമ്പോൾ ഒന്നേകാൽ കപ്പ് പാലും തിളപ്പിച്ച് ഒരു ഗ്ലാസ് ആവുന്ന വരെ വറ്റിച്ച് എടുത്തിട്ട് വേണം ഒഴിച്ചു കൊടുക്കാൻ. തിളപ്പിച്ച പാല് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം മാത്രം ഒഴിച്ചു കൊടുക്കുക . പാലും കോഫി പൗഡറും എല്ലാം കൂടി നന്നായി അടിച്ച ശേഷം ഇത് 5 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. ഇങ്ങനെ വയ്ക്കുമ്പോൾ നമുക്ക് ലയർ ആയി കിട്ടും.
how to make cold coffee at home
അതായത് കോഫി താഴത്തും പത മുകളിലുമായി നമുക്ക് കിട്ടും. ഇനി ഇത് നമുക്ക് സെർവിംഗ് ക്ലാസ്സിലേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം അതിനു മുകളിലേക്ക് കുറച്ചു കോഫി പൗഡർ കൂടി സ്പ്രിംഗ് ചെയ്തു കൊടുത്ത് ഡെക്കറേറ്റ് ചെയ്യാം. ഇൻസ്റ്റന്റ് കോഫി പൗഡർ ഇല്ലാത്ത ആളുകൾ കോഫി പൗഡർ കുറച്ച് ചൂടുവെള്ളത്തിൽ കലക്കിയ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഇതു പോലെ തന്നെ ചെയ്താൽ മതിയാകും. Recipe credits: Veena’s Curryworld