ഹോട്ടലിൽ നിന്നും ലഭിക്കുന്നതിനേക്കാൾ രുചിയിൽ അടിപൊളി നൂഡിൽസ് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കൂ, എല്ലാവര്ക്കും ഇഷ്ടപ്പെടും
About Noodles
ഇതിനൊരു പോംവഴിയായി വീട്ടിൽ തന്നെ നമുക്ക് ഗോതമ്പ് പൊടി കൊണ്ട് നൂഡിൽസ് ഉണ്ടാക്കിയെടുക്കാം. അത് വെച്ച് തന്നെ ഒരു കിടിലൻ ടേസ്റ്റി വെജിറ്റബിൾ നൂഡിൽസ് ഉണ്ടാക്കിയെടുക്കുന്നതും നോക്കിയാലോ. (how to make noodles)
Ingredients
- ഗോതമ്പ് പൊടി – 1 കപ്പ്
- മുട്ട – 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം
- ക്യാരറ്റ്
- കാപ്സികം
- ക്യാബ്ബജ്
- സവാള – 1 എണ്ണം
- സ്പ്രിംഗ് ഓണിയൻ
- സോയ സോസ് – 1. 1/2 ടീ സ്പൂൺ
- ഗ്രീൻ ചില്ലി സോസ് – 1 ടീ സ്പൂൺ
- ടൊമാറ്റോ സോസ് – 1 ടീ സ്പൂൺ
- റെഡ് ചില്ലി സോസ് – 1/2 ടീ സ്പൂൺ
- വിനാഗിരി – 1 ടീ സ്പൂൺ
- മുളക് പൊടി – 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
- ഗരം മസാല
- മല്ലി പൊടി – 1/2 ടീ സ്പൂൺ
- ഉലുവ പൊടി
- ജീരക പൊടി
How to make noodles
ഒരു ബൗളിലേക്ക് ഗോതമ്പുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്തു മുട്ടയും ചേർത്ത് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. കുഴിച്ചെടുത്ത മാവ് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ അടച്ചു വെക്കുക. ഒരു ബൗളിലേക്ക് സോയാസോസ് ടൊമാറ്റോ സോസ് ഗ്രീൻ ചില്ലി സോസ് റെഡ് ചില്ലി സോസ് എന്നിവ ചേർത്ത് കൊടുത്ത് കൂടെ തന്നെ വിനാഗിരിയും ചേർത്ത് മിക്സ് ചെയ്തു വെക്കുക. സോസ് ചേർക്കാൻ താല്പര്യമില്ലാത്തവർക്ക് ഒരു ബൗളിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടി ഗരം മസാല ജീരകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെക്കാവുന്നതാണ്.
സോസിന് പകരം ഇത് ഉപയോഗിച്ചാലും മതിയാകും. ഒരു പാത്രത്തിൽ നിറച്ച് വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് കുഴിച്ചു വച്ചിരിക്കുന്ന മാവ് ഒരു ഇടിയപ്പത്തിന്റെ അച്ചിൽ ഇട്ട് കൊടുത്ത് നന്നായി ഈ വെള്ളത്തിലേക്ക് ഇടിയപ്പം പീച്ചുന്ന പോലെ ഇട്ടുകൊടുക്കാവുന്നതാണ്. നന്നായി തിളപ്പിച്ച് വെള്ളത്തിലേക്ക് മാത്രം നൂഡിൽസ് ഇട്ട് കൊടുക്കാൻ ശ്രദ്ധിക്കുക. ഇനി ഇത് ഒരു മൂന്നു മിനിറ്റ് വരെ വെള്ളത്തിൽ കിടന്ന് തിളപ്പിച്ച ശേഷം ഇതിൽനിന്ന് കോരി മാറ്റി തണുത്ത വെള്ളത്തിലേക്ക് ഇടാം.
രണ്ടു പ്രാവശ്യം ഇങ്ങനെ തണുത്ത വെള്ളത്തിലേക്ക് മാറ്റിയ ശേഷം ഒരു അരിപയിലേക് ഇട്ട് വെള്ളമെല്ലാം ഊറ്റി കളയുക. ഒരു പാൻ അടുപ്പിൽ വച്ച് കൊടുത്ത ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ടുകൊടുത്ത് ഒന്ന് വഴറ്റുക. ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ക്യാരറ്റ് ക്യാപ്സിക്കം ക്യാബേജ് എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുക്ക് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്നു നൂഡിൽസും ഒപ്പം സോസ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുത്ത് കുറച്ച് കുരുമുളകുപൊടി കൂടി വിതറി കൊടുത്ത് ന്യൂഡിൽസ് റെഡിയാക്കി എടുക്കുക. വീഡിയോ കാണൂ. Recipe Credits: PACHAKAM