പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ സാൻവിച് റെസിപ്പി ആണിത്
About Chicken sandwich
മയോണൈസോ സോസോ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് ചീസ് ഒക്കെ ഇട്ട് ഒരു അടിപൊളി ടേസ്റ്റി റെസിപ്പി നോക്കാം. ഇത് ബ്രേക്ക്ഫാസ്റ്റ് ആയോ അല്ലെങ്കിൽ ഡിന്നർ ആയോ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Ingredients
- ചിക്കൻ – 150 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
- നാരങ്ങ നീര്
- പാപ്രിക പൊടി – 1 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
- ചെറിയ ജീരക പൊടി – 1/4 ടീ സ്പൂൺ
- ഗരം മസാല – 1/4 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കാപ്സികം
- സവാള
- ചീസ്
How to make sandwich
ചിക്കൻ എല്ലില്ലാത്ത കഷണങ്ങൾ ചെറുതായി മുറിച്ച ശേഷം നന്നായി കഴുകി വൃത്തിയാക്കി ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് പാപ്രിക പൗഡർ നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് കുരുമുളക് പൊടി ഗരം മസാല പൊടി ചെറിയ ജീരകം പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കുറച്ചു നേരം റസ്റ്റ് ചെയ്യാൻ വെക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്തത് ഓയിൽ നന്നായി ചൂടായി കഴിയുമ്പോൾ ചിക്കൻ അതിലേക്ക് ഇട്ടു കൊടുത്തു നന്നായി പൊരിക്കുക. ഇനി ഇതിലേക്ക് സവാള അരിഞ്ഞതും ക്യാപ്സിക്കം അരിഞ്ഞതും ഇട്ടുകൊടുക്കുക. ചിക്കനോട് കൂടെ തന്നെ നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് അടച്ചു വെച്ച് സവാളയൊക്കെ നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ചീസ് ഗ്രേറ്റ് ചെയ്തത് കൂടി ഇട്ടു കൊടുക്കാം.
നിങ്ങൾക്ക് ഇഷ്ടമുള്ള ബ്രഡ് എടുത്ത് അതിലേക്ക് ബട്ടർ തേച്ചു കൊടുത്ത് ഇത് പാനിൽ വെച്ച് ഒന്ന് ചൂടാക്കിയെടുത്ത ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ചിക്കന്റെ മിക്സ് നടുവിലായി വച്ചുകൊടുക്കുക ശേഷം ബ്രെഡ് കൊണ്ട് കവർ ചെയ്യുക. വീഡിയോ കാണൂ. Recipe credits: Kannur kitchen