ശർക്കരപ്പാനി ഒക്കെ ചേർത്ത് കുറുക്കിയെടുത്ത ഒരു മലബാർ സ്റ്റൈൽ കിണ്ണത്തപ്പം ഉണ്ടാക്കിയാലോ? കിടിലൻ ടേസ്റ്റ് ആണ്
About kinnathappam recipe
കിണ്ണത്തപ്പത്തിന്റെ കറക്റ്റ് പാകം എങ്ങനെ മനസ്സിലാക്കാം എന്ന് അറിയാനുള്ള ഒരു ട്രിക്ക് കൂടി ഈ ഒരു റെസിപ്പിയിലുണ്ട്. ഇന്ന് തന്നെ ഉണ്ടാക്കി നോക്കണേ അത്രക്കും രുചിയാണ്.
Ingredients
- അരി പൊടി – 1 കപ്പ്
- തേങ്ങ പാൽ – 4 കപ്പ്
- ശർക്കര പാനി – 2.1/2 കപ്പ്
- കടല പരിപ്പ് – 2.1/2 ടേബിൾ സ്പൂൺ
- നെയ്യ് – 4 ടേബിൾ സ്പൂൺ
- ഉപ്പ് – 2 നുള്ള്
- ഏലക്ക പൊടി – 1 ടീ സ്പൂൺ
How to make kinnathappam
അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരി പൊടിയും തേങ്ങാപ്പാലും ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് അടുപ്പിൽ വച്ച് ലോ ഫ്ലെയിമിൽ വച്ച് ഇളക്കി കൊടുക്കുക. തേങ്ങാപ്പാലും അരിപ്പൊടിയും കൂടി നന്നായി മിക്സ് ചെയ്ത ശേഷം അത് കുറുകി വരുമ്പോൾ ഇതിലേക്ക് നമുക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുത്തു ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് നാലുമണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത പരിപ്പ് കൂടി വെള്ളം കളഞ്ഞ ശേഷം ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കാം.
ഇപ്പോൾ പൊടിയൊക്കെ നന്നായി കുറുകിക്കുറുകി വരും ഇതിലേക്ക് നമുക്ക് നെയ്യ് ഒഴിച്ചു കൊടുക്കാം കൂടെ തന്നെ ഒരു നുള്ള് ഉപ്പും കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിന് പാകമായോ എന്നറിയാനായി നമുക്കൊരു സ്റ്റീൽ പാത്രത്തിന്റെ ബാക്ക് സൈഡ് വെച്ച് ഇതിലും ഒന്ന് തട്ടി നോക്കുക. പാത്രത്തിൽ പിടിക്കുന്നുണ്ടെങ്കിൽ ഇതിന്റെ പാകമായില്ല എന്നാണ് അർത്ഥം.
പാത്രം വെച്ച് തട്ടുമ്പോൾ എപ്പോഴാണോ മാവ് പാത്രത്തിൽ ഒട്ടിപ്പിടിക്കാതെ അപ്പോഴാണ് പാകം ശരിയായത് അതുവരെയും ഇളക്കി കൊടുക്കുക. ഇനിയത് പാകമായി കഴിയുമ്പോൾ തീ ഓഫാക്കിയ ശേഷം ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുക്കുക പിന്നീട് അത് ആറുമണിക്കൂർ വരെ റൂം ടെമ്പറേച്ചറിൽ വച്ച് തണുപ്പിച്ച് എടുത്ത് കട്ടിയായ ശേഷം നമുക്കിത് മുറിച് എടുക്കാവുന്നതാണ്. Recipe credits: Recipes By Revathi